നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! മയില്‍ പീലി നിറത്തിലെ കോസ്റ്റൂമില്‍ അതിസുന്ദരിയായി താരം

Malayalilife
topbanner
നടി  ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!  മയില്‍ പീലി നിറത്തിലെ കോസ്റ്റൂമില്‍ അതിസുന്ദരിയായി താരം


മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും  സുപരിചിതയായ അഭിനേത്രിയാണ് ഊര്‍മ്മിള ഉണ്ണി. നടി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് ഊര്‍മ്മിള. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും താരത്തിന്റെ മകള്‍ ഉത്തരയും ആരാധകര്‍ക്ക് പരിചിതയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഊര്‍മ്മിള ഉണ്ണി. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുളള ഊര്‍മ്മിളയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. മിനിസ്‌ക്രീനിലും ബിഗ്ബസ്‌ക്രീനിലും ഊര്‍മ്മിള നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ മകള്‍ ഉത്തരയും അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ക്ക് പരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1988 മുതല്‍ സിനിമയില്‍ സജീവയാണ് ഊര്‍മ്മിള. താരത്തിന്റെ ഒരേയൊരു മകള്‍ ഉത്തരയുടെ  വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണിക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ആണ്  നിതേഷ് നായര്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. ബംഗളൂരുവിലുള്ള ഡഠകദ എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍ . സംയുക്ത വര്‍മയും , ബിജു മേനോനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മയില്‍ പീലി നിറത്തിലെ കോസ്റ്റിയൂമാണ് വിവാഹനിശ്ചയത്തിനായി ഉത്തര തിരഞ്ഞെടുത്തത്. വീതിയില്‍ കല്ലുകള്‍  പതിപ്പിച്ച് ഒറ്റ നെക്ലസ്സാണ് ചടങ്ങിനായി ഉത്തര അണിഞ്ഞത്. കയ്യില്‍ ഒന്ന് രണ്ട് വളകളും മുടിയില്‍ പൂക്കളും അണിഞ്ഞ് മനോഹരിയായിരുന്നു ഉത്തര. 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

 

Read more topics: # uthara unni,# marriage news
uthara unni marriage news

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES