തൃഷ കുന്ദവിയായി അണിഞ്ഞൊരുങ്ങുന്ന വീഡിയോയിലൂടെ പൊന്നിയിന്‍ സെല്‍വന്‍ 2'ന്റെ അപ്‌ഡേറ്റ്; നടിയെ അണിയിച്ചൊരുക്കുന്ന ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയിലൂടെ പങ്ക് വച്ചത് രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം വൈകാതെയെത്തുമെന്ന സൂചന

Malayalilife
topbanner
 തൃഷ കുന്ദവിയായി അണിഞ്ഞൊരുങ്ങുന്ന വീഡിയോയിലൂടെ പൊന്നിയിന്‍ സെല്‍വന്‍ 2'ന്റെ അപ്‌ഡേറ്റ്; നടിയെ അണിയിച്ചൊരുക്കുന്ന ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയിലൂടെ പങ്ക് വച്ചത് രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം വൈകാതെയെത്തുമെന്ന സൂചന

ന്ത്യന്‍ സിനിമാ ലോകം ഏറെ പ്രശംസിച്ച ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്‌നമാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റീലിസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇപ്പോളിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ഒരു വീഡിയോയിലൂടെ പങ്ക് വച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പൊന്നിയിന്‍ സെല്‍വനിലെ ഒരു പ്രധാന കഥാപാത്രമായ കുന്ദവിയായി തൃഷ അണിഞ്ഞൊരുങ്ങുന്ന വീഡിയോയിലൂടെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം വൈകാതെയെത്തുമെന്ന സൂചനകളാണ് പങ്ക് വച്ചത്.തൃഷയെ 'കുന്ദവി'യായി മാറ്റുന്നതിന് ചെയ്ത കാര്യങ്ങളുടെ ഒരു 45 സെക്കന്റ് വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. 

ചിത്രത്തില്‍ കുന്ദവിയുടെ വസ്ത്രാലങ്കാരം ഏക ലഖാനിയാണ് ചെയ്തിരിക്കുന്നത്. വിക്രം ഗെയ്ക്കാവദാണ് കേശാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്. ജ്വല്ലറിയ്ക്ക് ക്രഡിറ്റ് നല്‍കിയിരിക്കുന്നത് കിഷന്‍ ദാസിനാണ്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ് ,റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madras Talkies (@madrastalkies)

Trishas Kundavai look

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES