നടന്‍ വിജയ്യുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് പരോക്ഷ മറുപടിയുമായി നടി തൃഷ. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി വിജയ്യും തൃഷയും പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍. കഴിഞ്ഞവര്‍ഷം നോര്‍വെയില്‍ ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. ഇപ്പോഴിതാ തന്നെ ചുറ്റിപറ്റി വരുന്ന ഗോസിപ്പുകള്‍ക്ക് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് തൃഷ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
'നമ്മള്‍ പ്രണയത്തില്‍ മുഴുകിയിരിക്കുന്നത് കാണുമ്പോള്‍ ചുറ്റുമുള്ള ദുഷിച്ച മനസുള്ളവര്‍ക്ക് അത് കണ്‍ഫ്യൂസിംഗ് ആണ്'- എന്നാണ് നടി പ്രതികരിച്ചത്. ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവര്‍ക്കുള്ള നല്ല കിടിലന്‍ മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് വിജയ്യും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി, കുരുവി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗില്ലിയില്‍ അഭിനയിച്ചശേഷം തൃഷയും വിജയ്യും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ചുഎത്തിയത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലായിരുന്നു.
ദളപതി വിജയ്യ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് തൃഷ പങ്കുവച്ച ചിത്രവും കുറിപ്പും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൃഷയുടെ ഇസ്സി എന്ന നായക്കുട്ടിയെ ലാളിക്കുന്ന വിജയ്യെയും അരികില്‍ ഇരിക്കുന്ന തൃഷയുടെയും ചിത്രമാണ് നടി പങ്കുവച്ചത്. 'ഏറ്റവും മികച്ചയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍' എന്ന തലക്കെട്ടോടെയാണ് തൃഷ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിജയ്യുടെയും തൃഷയുടെയും ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു. മണിരത്നവും കമല്‍ഹാസനും ഒന്നിച്ച തഗ്ഗ് ലൈഫ് എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. നിലവില്‍ സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് തൃഷ.