മികച്ച പ്രേക്ഷക അഭിപ്രായത്തോടെ ടൊവിനോയുടെ പുത്തന്‍ ചിത്രം എന്റുമ്മാന്റെ പേര് തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ഇതിനൊപ്പം ഇത്തവണത്തെ ക്രിസ്തുമസിന് ഇരട്ടിമധുരമായി ഉയരെയുടെ സെറ്റിലാണ് ടൊവിനോയുടെ ക്രിസ്തുമസ് ആഘോഷം. പാര്‍വ്വതിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമെല്ലാം ആഘോഷത്തില്‍ പങ്കുചേരുന്നുണ്ട്. കൂടെയ്ക്കു ശേഷം പാര്‍വ്വതി പുതിയ ലുക്കില്‍ എത്തുന്ന ചിത്രമാണ് ഉയരെ.
ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ടെങ്കിലും ആഘോഷ സമയത്ത് താരം സെറ്റിലുണ്ടായിരുന്നില്ല. ടോവിനോയുടെ മകളും ഭാര്യയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അലങ്കാരങ്ങളും കേക്കുമെല്ലാമായി അടിച്ചുപൊളിച്ച ആഘോഷത്തിന്റെ വീഡിയോ ടോവിനോ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
അന്തരിച്ച രാജേഷ് പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഉയരേക്കായി ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ ഒരു പെണ്‍കുട്ടിയായി വ്യത്യസ്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കും. മുകേഷ് മുരളീധരനാണ് ക്യാമറ ചലിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് എന്ന പുതിയ നിര്‍മാണ കമ്ബനി ഒരുക്കുന്ന ചിത്രത്തിന് കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങള്‍ ലൊക്കേഷനാകും.