ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ആളല്ല മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ഓണവും ക്രിസ്മസും പെരുനാളും എല്ലാം ആഘോഷമാക്കാറാണ് എപ്പോഴും അദ്ദേഹത്തിന്റെ പതിവ്. ഇത്തവണ താരം പ്രണവിനൊപ്പമായിരുന്നു ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ സൂപ്പര്‍ സ്റ്റാറിന്റെ മകന് ക്രിസ്മസ് മധുരം പകരുന്ന വീഡിയോയാണ് ഇത്തവണത്തെ ക്രിസ്മസിന്റെ തിളക്കം കൂട്ടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിന് മമ്മൂട്ടി മധുരം പങ്കുവച്ചത്.
കൊച്ചിയിലെ വിസ്മയ സ്റ്റുഡിയോയിലാണ് ആഘോഷങ്ങള്‍ നടന്നത്. യാത്ര സിിനമയുടെ ഡബ്ബിങ് വിസ്മയയില്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും സ്റ്റുഡിയോയിലുണ്ടായിരുന്നു.സംവിധായകന്‍ അരുണ്‍ഗോപിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.