Latest News

ഡെറിക് എബ്രഹാമിന്റെ സഹോദരനിൽ നിന്നും മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയി ആൻസൺ പോൾ; ദി ഗാംബ്ലർ' ട്രെയ്ലർ കാണാം

Malayalilife
topbanner
ഡെറിക് എബ്രഹാമിന്റെ സഹോദരനിൽ നിന്നും മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയി ആൻസൺ പോൾ; ദി ഗാംബ്ലർ' ട്രെയ്ലർ കാണാം
അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ അനുജൻ വേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ആൻസൻ പോൾ. സുധി വാത്മീകം, ഊഴം, സോളോ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും 'അബ്രഹാ'മിലെ മുഴുനീള വേഷത്തിലൂടെയാണ് നല്ലൊരു വിഭാഗം പ്രേക്ഷകരും ഈ യുവനടനെ തിരിച്ചറിയുന്നത്. ഇപ്പോഴിതാ ആൻസൺ നായകനാവുന്ന ചിത്രം വരുന്നു. ടോം ഇമ്മട്ടിയുടെ പുതിയ ചിത്രം 'ദി ഗാംബ്ലറി'ലാണ് ആൻസൺ പോൾ നായകനാവുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തി.ട്രൂലൈൻ സിനിമയുടെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ്. മണികണ്ഠൻ അയ്യപ്പയാണ് സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. ഡയാന ഹമീദാണ് നായികാ വേഷത്തിൽ എത്തുന്നത്. ഇന്നസെന്റ്, സലീം കുമാർ, സിജോയ് വർഗീസ്, രൂപേഷ് പീതാംബരൻ, ജയരാജ് വാര്യർ, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാർ, വിനോദ് നാരായണൻ, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചർ, എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.
Read more topics: # The Gambler,# movie,# official trailer
The Gambler movie official trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES