Latest News

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന 'തട്ടും പുറത്ത് അച്യുതന്‍' ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു....!

Malayalilife
 കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന 'തട്ടും പുറത്ത് അച്യുതന്‍' ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു....!

ലാല്‍ ജോസ്- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ക്രിസ്മസ് റിലീസിനൊരുങ്ങുന്ന ചിത്രം തട്ടുംപുറത്ത് അച്യുതന്റെ ടീസര്‍ പുറത്ത് വിട്ടു. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖമാണ് നായിക. പ്രണയ  ഹാസ്യ  കുടുംബ ചിത്രമാണ് 'തട്ടും പുറത്ത് അച്യുതന്‍'. വിജയരാഘവന്‍, നെടുമുടി വേണു എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. 

സംവിധായക ജോഡികളായിരുന്ന അനില്‍-ബാബു കൂട്ടുകെട്ടിലെ ബാബുവിന്റ മകള്‍ കൂടിയാണ് ശ്രവണ. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് നിര്‍മാണം. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എം. സിന്ധുരാജ്. 
ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ്,  സുധീഷ്, ജോണി ആന്റണി, അനില്‍ മുരളി, ഇര്‍ഷാദ്, ബിന്ദു പണിക്കര്‍, സേതുലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണം.എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.


 

' Thattumpurathu Achuthan ',Official Teaser ,Kunchacko Boban, Lal Jose

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES