മലയാളസിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മോശം റിവ്യു. വലിയ പ്രതീക്ഷ കൊടുക്കുന്ന ചിത്രങ്ങള്‍ക്ക് ആദ്യം തന്നെ മോശം റിവ്യു എത്തുന്നത് സിനിമയെ കാര്യമായി ബാധിക്കാനുളള സാധ്യതയുണ്ട്. ബിഗ്ബജറ്റ് ചിത്രം തട്ടിന്‍പുറത്ത് അച്യുതനിലും സമാന അനുഭവമാണ് ഉണ്ടായത്. ആദ്യം എത്തിയ പ്രേക്ഷക പ്രതികരണം ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നായിരുന്നു. എന്നാല്‍ പിന്നീട് ചിത്രം നൂറുകോടി ക്ലബ്ബില്‍ കയറുകയും ചെയ്തു. സിനിമ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് സിനിമ കാണത്തവര്‍ പോലും സിനിമയെക്കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞ് ചിത്രം ഡീഗ്രേഡ് ചെയ്യുമെന്നതാണ്.
റീലിസാകും മുന്‍പേ സിനിമ കൊളളില്ലെന്ന് പറഞ്ഞ ആരാധകന് ലാല്‍ജോസ് പണികൊടുത്തിരിക്കയാണ്. തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമ റിലീസ് ആകുന്നതിന് മുന്‍പ് സിനിമ മോശമാണെന്ന് കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ ലാല്‍ ജോസ്. പടം മോശമാണെന്നും കാശുപോയി എന്നുമായിരുന്നു ഹിഷാം എന്ന ആളുടെ കമന്റ്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് 'അച്യുതന്‍ റിലീസ് ആയി എന്നു കരുതി പാവം, നാളെ പടം കാണണേ' എന്നായിരുന്നു ലാല്‍ ജോസ് മറുപടി നല്‍കിയത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം തട്ടുംപുറത്ത് അച്യുതന്‍ നാളെയാണ് റിലീസ് ചെയ്യുന്നത്. ശ്രാവണയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ഇര്‍ഷാദ്, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.എം. സിന്ധുരാജ് തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് ആണ്. ബീയാര്‍ പ്രസാദ്, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്കു ദീപാങ്കുരനാണു സംഗീതം.