തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ആക്ഷനും മികച്ച സ്വീകരമാണ് ലഭിക്കുന്നത്. വിശാലിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ നടിയുടെ ഗ്ലാമര്‍ പ്രദര്‍ശനം അതിര് കടന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു, ഇപ്പോളിത ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോഴും സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെയിട്ട് പ്രത്യക്ഷപ്പെട്ട തമന്നയ്‌ക്കെതിരെ വിമര്‍ശന ശരങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
തമന്നയില്‍ നിന്ന് ശരീര പ്രദര്‍ശനമല്ല മികച്ച പ്രകടനമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നായിരുന്നു തമന്ന ഫാന്‍ ക്‌ളബ് ട്വീറ്റ് ചെയ്തത്. ആക്ഷന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള തമന്നയുടെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുകയായിരുന്നു ആരാധകര്‍. സായ് റാ നരസിംഹറെഡ്ഢിയിലേത് പോലെയുള്ള അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ത്തു.
നല്ല സംവിധായകരുടെ ചിത്രങ്ങളിലഭിനയിക്കാനും നല്ല കഥകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകര്‍ നല്‍കുന്ന ഉപദേശം. ഗ്‌ളാമറും വള്‍ഗറും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതാണെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നുമാണ് ആരാധകരു ടെ പക്ഷം.
എന്നാല്‍ വിശാലിനെ നായകനാക്കി സുന്ദര്‍ സി ഒരുക്കിയ ആക്്ഷനിലെ തമന്നയുടെ സാഹസിക രംഗങ്ങള്‍ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.ചിത്രത്തില്‍ സ്‌പൈ ഏജന്റ് ആയി ആണ് വിശാലും തമന്നയും എത്തുന്നത്. മലയാളി നടി ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.