Latest News

സഹപ്രവര്‍ത്തകയായ നടക്കു നേരെ ലൈംഗികാതിക്രമം; വഴങ്ങാന്‍ ആവശ്യപ്പെട്ട് സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണി; രാഷ്ട്രീയക്കാരുമായും റൗഡികളുമായും ബന്ധമുണ്ടെന്നും ജയിലില്‍ അടക്കുമെന്നും പറഞ്ഞ് ബ്ലാക്മെയിലിങ്; കന്നഡ നടന്‍ ചരിത് ബാലപ്പ അറസ്റ്റില്‍ 

Malayalilife
 സഹപ്രവര്‍ത്തകയായ നടക്കു നേരെ ലൈംഗികാതിക്രമം; വഴങ്ങാന്‍ ആവശ്യപ്പെട്ട് സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണി; രാഷ്ട്രീയക്കാരുമായും റൗഡികളുമായും ബന്ധമുണ്ടെന്നും ജയിലില്‍ അടക്കുമെന്നും പറഞ്ഞ് ബ്ലാക്മെയിലിങ്; കന്നഡ നടന്‍ ചരിത് ബാലപ്പ അറസ്റ്റില്‍ 

ഹപ്രവര്‍ത്തകയായ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പ്രശസ്ത കന്നഡ സീരിയല്‍ നടന്‍ ചരിത് ബാലപ്പ അറസ്റ്റില്‍. വെള്ളിയാഴ്ച രാജരാജേശ്വരി നഗര്‍ പോലീസാണ് 29 കാരിയായ നടിയുടെ പരാതിയില്‍ ചരിതിനെ അറസ്റ്റ് ചെയ്തത്. കന്നഡ സീരിയല്‍ രംഗത്തെ പ്രമുഖ നടനാണ് ചരിത് ബാലപ്പ. 2023-2024കാലത്താണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് ഡി.സി.പി (വെസ്റ്റ്) എസ്. ഗിരീഷ് പറഞ്ഞു. ഈ മാസം 13-നാണ് യുവനടി പരാതി നല്‍കിയത്. 

2017 മുതല്‍ കന്നഡ, തെലുങ്ക് ഭാഷാ പരമ്പരകളില്‍ നടി അഭിനയിച്ചുവരികയണ്. 2023-ലാണ് ഇവര്‍ ചരിത് ബാലപ്പയുമായി പരിചയപ്പെട്ടത്. പരാതിക്കാരിയായ നടിയോട് പ്രണയബന്ധത്തിലേര്‍പ്പെടാന്‍ ചരിത് നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്ന് മനസ്സിലാക്കി പ്രതി പരാതിക്കാരിയോട് ശാരീരിക അടുപ്പം ആവശ്യപ്പെട്ടതെന്ന് ഡി.സി.പി പറഞ്ഞു. 

ചരിത് യുവതിയെ നിരന്തരം ശല്യപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.്ര്ര പതിയും കൂട്ടാളികളും ചേര്‍ന്ന് പരാതിക്കാരിയായ നടിയുടെ വസതിക്ക് സമീപം നിരന്തരം ശല്യമുണ്ടാക്കുകയും താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും നടന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നടന്മാരും നടിമാരും ഉള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പരാതിക്കാരിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഈ ആരോപണങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഭീഷണിയുടെയും അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ പ്രതികള്‍ക്കെതിരെ കേസെടുത്തത്' ഡി.സി.പി ഗിരീഷ് കൂട്ടിച്ചേര്‍ത്തു. 

തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്തതായി നടി പോലീസിനോട് പറഞ്ഞു. രാഷ്ട്രീയക്കാരുമായും റൗഡികളുമായുമടക്കം ശക്തരായ വ്യക്തികളുമായുള്ള ബന്ധം നടന്‍ ഉപയോഗിക്കുകയും എപ്പോള്‍ വേണമെങ്കിലും തന്നെ ജയിലില്‍ അടയ്ക്കാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടി പറഞ്ഞതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

അടുത്തിടെ കന്നഡ സിനിമയെ പിടിച്ചുലച്ച ദര്‍ശന്‍ എപ്പിസോഡിന് ശേഷമാണ് ഇപ്പോള്‍ സീരിയല്‍ രംഗത്തും വിവാദമാകുന്ന സംഭവം ഉണ്ടായിരിക്കുന്നത്. രേണുകാ സ്വാമി കൊലക്കേസില്‍ പ്രതിയായ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ജാമ്യ ലഭിച്ചിരുന്നു.. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതിയായ പവിത്ര ഗൗഡയ്ക്കും ജാമ്യം അനുവദിച്ചു. കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാതിരുന്ന മറ്റ് അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദര്‍ശനും പവിത്രയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് കരുതുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാമാക്ഷിപാളയത്തെ ഓടയില്‍ നിന്നാണ് രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നുപേര്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് സംഭവം വെളിപ്പെട്ടത്. ദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊല നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവര്‍ മൊഴി നല്‍കി. വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തില്‍ ദര്‍ശന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദര്‍ശന്‍ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു. പ്രതികളുടെ മൊഴിപ്രകാരം ദര്‍ശനെയും പവിത്രയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

TV serial actor Charith Balappa arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES