Latest News

നടന്‍ സുശാന്ത് സിങിന്റെ മരണം; നടി റിയ ചക്രബര്‍ത്തിക്കെതിരായ സിബിഐ ഹര്‍ജി സുപ്രീം കോടതി തള്ളി

Malayalilife
നടന്‍ സുശാന്ത് സിങിന്റെ മരണം; നടി റിയ ചക്രബര്‍ത്തിക്കെതിരായ സിബിഐ ഹര്‍ജി സുപ്രീം കോടതി തള്ളി

ടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയാ ചക്രബര്‍ത്തിക്ക് ആശ്വാസം. റിയയ്ക്കും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്കും പിതാവ് ലഫ്റ്റനന്റ് കേണല്‍ ഇന്ദ്രജിത് ചക്രബര്‍ത്തിക്കും എതിരായ ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി നടപടിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍, സിബിഐ, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എന്നിവ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

പ്രമുഖവ്യക്തികള്‍ ഉള്‍പ്പെട്ട കേസായതുകൊണ്ടുമാത്രമാണ് സര്‍ക്കാരിന്റെ ഹര്‍ജിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 2020 സെപ്റ്റംബറിലാണ് സുശാന്ത് മരിച്ചത്. പിന്നീട് നര്‍ക്കോട്ടിക് നിയമപ്രകാരം റിയാ ചക്രബര്‍ത്തി അറസ്റ്റിലായി. ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം നല്‍കിയിരുന്നു.

മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. പാറ്റ്‌നയില്‍ ജനിച്ചു വളര്‍ന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. സ്റ്റാര്‍ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദില്‍' എന്ന സീരിയലിലൂടെയായിരുന്നു തുടക്കം.

തുടര്‍ന്ന് വന്ന 'പവിത്ര റിഷ്ത' എന്ന സീരിയല്‍ സുശാന്തിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. 'കൈ പോ ചെ' എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കിയിരുന്നു.

Sushant Singh Rajput death case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES