Latest News

സുശാന്ത് വിടവാങ്ങിയിട്ട് നാല് വര്‍ഷം; ഓര്‍മ്മ ചിത്രം പങ്കിട്ട് സാറ അലി ഖാന്‍

Malayalilife
topbanner
 സുശാന്ത് വിടവാങ്ങിയിട്ട് നാല് വര്‍ഷം; ഓര്‍മ്മ ചിത്രം പങ്കിട്ട് സാറ അലി ഖാന്‍

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സുശാന്ത് സിങ് രജ്പുത്. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം മറ്റൊരു ലോകത്തേക്ക് പോയി മറഞ്ഞത്. സുശാന്ത് വിടവാങ്ങിയിട്ട് കഴിഞ്ഞ ദിവസം നാല് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

നടി സാറ അലി ഖാനും സുശാന്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചു. സുശാന്തും സാറയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കേദര്‍നാഥ്. സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കേദര്‍നാഥിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് സാറ പങ്കുവച്ചിരിക്കുന്നത്. 

വിഷാദരോ?ഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അന്വേഷണം പുരോ?ഗമിക്കുന്തോറും ഓരോ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്ന് കേസുകളുമെല്ലാം ആളിക്കത്തി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സുശാന്ത് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.

Sushant Singh Rajput Death Anniversary Sara Ali Khan remembers

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES