ബോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമാണ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. ഹിന്ദി സിനിമാ രംഗത്തോട് ഇന്ന് പ്രേക്ഷകർ മുഖം തിരിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് സുശാന്തിന്റെ മരണമാണ്. നടൻ മരിച്ചിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു. ഇന്നും സുശാന്തിന്റെ പേരിൽ ഫാൻ പേജുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
അദ്ദേഹത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. സുശാന്തിനൊപ്പമുള്ള ഒരു വീഡിയോയും റിയ പങ്കുവച്ചിട്ടുണ്ട്. ഇരുവരും സന്തോഷത്തോടെ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു പാറയിൽ ചിരിച്ചു കൊണ്ടിരിക്കുകയാണ് സുശാന്തും റിയയും. അടുത്തിടെയും സുശാന്തിനൊപ്പമുള്ള ചിത്രങ്ങൾ റിയ പങ്കുവച്ചിരുന്നു. ഇൻഫിനിറ്റി+1 എന്നായിരുന്നു റിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരുന്നത്. എന്നാൽ റിയ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതേ വിട്ടു കൂടെ.. അവൻ സമാധാനത്തോടെ ഇരിക്കട്ടെ, അവന്റെ പേരും പ്രശസ്തിയും പറഞ്ഞ് വാർത്ത ഉണ്ടാക്കുന്നത് നിർത്തൂ, റിയ.. സത്യം ഒരിക്കൽ പുറത്തുവരും- എന്നൊക്കെയാണ് ഭൂരിഭാഗം പേരും വീഡിയോയ്ക്ക് നൽകുന്ന കമന്റുകൾ.
മുപ്പത്തിനാലുകാരനായ സുശാന്ത് നടി റിയ ചക്രബർത്തിയുമായി പ്രണയത്തിലായിരുന്നു. സുശാന്തിന്റേത് മരണം ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസ് ആദ്യം കണ്ടെത്തിയത്. പിന്നീട് മകന്റെ മരണത്തിൽ റിയയ്ക്കും അവരുടെ സഹോദരൻ ഷൗവിക് ചക്രബർത്തി പങ്കുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ അച്ഛൻ രംഗത്തെത്തി. ഇതോടെ കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. ശേഷം കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു.