തമിഴകത്തെ മുഴുവന്‍ സങ്കടക്കടലിലാക്കിയ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി സൂര്യ. വിജയകാന്തിന്റെ വസതിയിലെത്തിയ സൂര്യ സങ്കടം അടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്..
വിജയകാന്തിന്റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വീഡിയോയില്‍ കാണാം. വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു.വിജയകാന്തിന്റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിജയകാന്തിനോടുള്ള തന്റെ ആദരം ആ സമയത്ത് അദ്ദേഹം അറിയിച്ചിരുന്നു.
സൂര്യയുടെ കരിയറിലെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയിലെ ടൈറ്റില്‍ കഥാപാത്രമായ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തിയത് വിജയകാന്ത് ആയിരുന്നു. ഇഴയടുപ്പമുള്ള ബന്ധമായിരുന്നു ഇരുവര്‍ക്കുമിടയില്‍.