Latest News

റാണി മുഖര്‍ജിയുടെ മാതാവും പിന്നണിഗായികയുമായ കൃഷ്ണ മുഖര്‍ജി അന്തരിച്ചു; അന്ത്യം 75-ാം വയസ്സില്‍; അനുശോചനം രക്ഷപ്പെടുത്തി ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ 

Malayalilife
 റാണി മുഖര്‍ജിയുടെ മാതാവും പിന്നണിഗായികയുമായ കൃഷ്ണ മുഖര്‍ജി അന്തരിച്ചു; അന്ത്യം 75-ാം വയസ്സില്‍; അനുശോചനം രക്ഷപ്പെടുത്തി ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ 

ബോളിവുഡ് നടി റാണി മുഖര്‍ജിയുടെ മാതാവും പ്രശസ്ത പിന്നണിഗായികയുമായ കൃഷ്ണ മുഖര്‍ജി (75) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ മുംബൈയിലായിരുന്നു അന്ത്യം. പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസ് വാര്‍ത്താക്കുറിപ്പിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. ഈ ഘട്ടത്തില്‍ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് നിര്‍മാണ കമ്പനി അഭ്യര്‍ഥിച്ചു. 

ഗായിക എന്ന നിലയില്‍ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണ മുഖര്‍ജി, 'ഹൈവാന്‍' (1977), 'തീസ്രി ആങ്ക്' (1982) തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1972-ലാണ് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ റാം മുഖര്‍ജിയെ ഇവര്‍ വിവാഹം കഴിക്കുന്നത്. 1978 മാര്‍ച്ച് മാസത്തില്‍ മകള്‍ റാണി മുഖര്‍ജി ജനിച്ചു. റാണിയെ അഭിനയ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചത് കൃഷ്ണ മുഖര്‍ജിയായിരുന്നു. പ്രശസ്ത സംവിധായകനും യാഷ് രാജ് ഫിലിംസ് ഉടമയുമായ ആദിത്യ ചോപ്രയാണ് റാണി മുഖര്‍ജിയുടെ ഭര്‍ത്താവ്. 

 പരേതനായ റാം മുഖര്‍ജിയാണ് കൃഷ്ണ മുഖര്‍ജിയുടെ ഭര്‍ത്താവ്. 2017 ഒക്ടോബറില്‍ 84-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. പ്രശസ്ത ഗായികയുടെ നിര്യാണ വിവരമറിഞ്ഞ് ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുടുംബം പിന്നീട് അറിയിക്കും.

Rani Mukerjis Mother Krishna Mukherjee Passes Away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES