Latest News

'പലരും ആ അര്‍ഥത്തില്‍ എടുത്തതാണ്, അബി മോശക്കാരനല്ല, ഞാന്‍ പറഞ്ഞത് അങ്ങനെയല്ല'; ഷെയ്ന്‍ നിഗം പോലും തെറ്റിദ്ധരിച്ചു; വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്

Malayalilife
 'പലരും ആ അര്‍ഥത്തില്‍ എടുത്തതാണ്, അബി മോശക്കാരനല്ല, ഞാന്‍ പറഞ്ഞത് അങ്ങനെയല്ല'; ഷെയ്ന്‍ നിഗം പോലും തെറ്റിദ്ധരിച്ചു; വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്

നടന്‍ ഷെയ്ന്‍ നിഗത്തെക്കുറിച്ചും പിതാവ് അബിയെക്കുറിച്ചും നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഷെയ്ന്‍ നിഗവും അബിയും സിനിമ സെറ്റില്‍ മോശമായി പെരുമാറുന്നവരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 

ഇതിനു പിന്നാലെയാണ് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാന്തിവിള ദിനേശ് നിലപാട് വ്യക്തമാക്കിയത്. പൊതുവെ അബിയെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കൊന്നും മോശം അഭിപ്രായമില്ലാതിരിക്കെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ശാന്തിവിള ദിനേശന്‍ മറുപടി നല്‍കിയത്

 'പലരും ആ അര്‍ഥത്തില്‍ എടുത്തതാണ്. അബി മോശം ആളായിരുന്നില്ല. ഞാന്‍ പറഞ്ഞത് അങ്ങനെയല്ല. മകന്‍ കാണിച്ചിരുന്നതിനേക്കാള്‍ മോശമായ പല കാര്യങ്ങളും അബി സിനിമ സെറ്റില്‍ കാണിച്ചിട്ടുണ്ട് എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയുടെ സെറ്റില്‍ റിഹേഴ്‌സല്‍ ഒക്കെ കഴിഞ്ഞ് ഷോട്ടിനായി മമ്മൂക്കയെ കൊണ്ടു നിര്‍ത്തിയപ്പോള്‍ ഇവന്‍ 'ഒരു മിനുറ്റ്' എന്ന് പറഞ്ഞ് ബാത്ത്‌റൂമില്‍ പോയി. വാസ്തവത്തില്‍ ബാത്ത്‌റൂമില്‍ പോയതല്ല, അയാള്‍ അവിടെ നില്‍ക്കട്ടെ എന്ന് കരുതി അഞ്ച് മിനുറ്റ് ബാത്ത്‌റൂമില്‍ കയറിയിരുന്നതാണെന്ന് അബി എന്നോട് പറഞ്ഞിട്ടുണ്ട്. ആ മോശത്തരമാണ് ഞാന്‍ പറഞ്ഞത്.' 

'അല്ലാതെ അബി തെമ്മാടിയല്ല. കളിപ്പീരുകാരനും പറ്റിപ്പുകാരനുമല്ല. ഇങ്ങനെ ചില കാര്യങ്ങള്‍ മാത്രം. അബിയോട് ഞാന്‍ ചോദിച്ചിട്ടുണ്ട്; ഇത്രയും ഉയരം, ഇത്രയും നല്ല ശബ്ദം, നന്നായി തമാശ കൈകാര്യം ചെയ്യും, എന്നിട്ടും നീ രക്ഷപ്പെടാത്തത് എന്തുകൊണ്ടാണ് നീ ആലോചിക്കാറുണ്ടോ എന്ന്. അവന്‍ പറഞ്ഞത്, 'ഞാന്‍ സ്വയം കരുതുന്നത് അമിതാഭ് ബച്ചനേക്കാളും മുകളിലാണ് ഞാന്‍ എന്നാണ്, പിന്നെ എങ്ങനെ ഞാന്‍ രക്ഷപ്പെടും' എന്നായിരുന്നു. ഞാന്‍ അതേ പറഞ്ഞിട്ടുള്ളൂ' എന്നും ശാന്തിവിള ദിനേശ് പറയുന്നു. താന്‍ പറഞ്ഞത് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് ശാന്തിവിള ദിനേശന്‍ പറഞ്ഞു. 'എന്റെ കൂട്ടുകാരനായ അബിയുടെ ക്യാരക്ടറിനെക്കുറിച്ചാണ് സംസാരിച്ചത്. 

അവന്റെ ക്യാരക്ടര്‍ ഇങ്ങനെയാണ്. അല്ലാതെ അബി ഒരു മോശക്കാരനാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ മനസ്സില്‍ അബിയെക്കുറിച്ച് അങ്ങനെയൊരു ചിത്രമില്ല. ഞാന്‍ പറഞ്ഞത് നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ്. ആ പയ്യന്‍ പോലും അങ്ങനെയാണ് കരുതിയത്. എന്റെ തിരുവനന്തപുരം സ്ലാങ്ങില്‍ അഴുക്കച്ചെറുക്കന്‍ തന്തയേക്കാള്‍ മോശം എന്ന് പറഞ്ഞതാണ്. മോശം എന്നാല്‍ ഇത്തരം കാര്യങ്ങളിലാണ്. ഷെയ്ന്‍ നിഗമിന് എന്റെ മകനാകാനുള്ള പ്രായമല്ലേയുള്ളൂ. ഒരുപാട് പേര്‍ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചു.' അതേസമയം ഷെയ്ന്‍ നിഗത്തെക്കുറിച്ച് താന്‍ നല്ലത് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ആരും ശ്രദ്ധിച്ചില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നുണ്ട്. '

അതേ ഞാന്‍ തന്നെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ചെറുക്കന്‍ തങ്കക്കമ്പി പോലെ മാന്യനായി, നന്നായി അഭിനയിക്കുന്നു, സെറ്റില്‍ തലവേദനകളില്ല എന്ന് പറഞ്ഞു. പക്ഷേ ദിനേശ് ഷെയ്ന്‍ നിഗത്തെക്കുറിച്ച് നല്ലത് പറയുന്നത് ആളുകള്‍ ശ്രദ്ധിക്കുന്നില്ല. നേരെ മറിച്ച് മോശം പറഞ്ഞുവെന്നത് പറയുകയും ചെയ്യും. അത് എന്റെ കുഴപ്പമല്ല'- ശാന്തിവിള ദിനേശ് പറഞ്ഞു.

shanthivila dinesh about kalabhavan abi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES