Latest News

ആര്‍സിബിയുടെ മാച്ച് ഡേയില്‍ ക്രിക്കറ്റ് കിങ് കോഹ്ലിയും സണ്ണിലിയോണും ഒരുമിച്ച് എയര്‍പോര്‍ട്ടില്‍; കേഹ്ലിയല്ല സണ്ണി ലിയോണിന്റെ മാനേജരാണെന്നും റിപ്പോര്‍ട്ട്; വൈറലായി വീഡിയോ

Malayalilife
topbanner
 ആര്‍സിബിയുടെ മാച്ച് ഡേയില്‍ ക്രിക്കറ്റ് കിങ് കോഹ്ലിയും സണ്ണിലിയോണും ഒരുമിച്ച് എയര്‍പോര്‍ട്ടില്‍; കേഹ്ലിയല്ല സണ്ണി ലിയോണിന്റെ മാനേജരാണെന്നും റിപ്പോര്‍ട്ട്; വൈറലായി വീഡിയോ

ബോളിവുഡ് സുന്ദരി സണ്ണി ലിയോണും ക്രിക്കറ്റ് കിങ് കോലിയും ഒരുമിച്ച് ഒരു ഏയർപോർട്ടിൽ സമയം ചെലവിടുന്നു. അതും ആർസിബിയുടെ മാച്ച് ഡേ തന്നെ. ഇത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നുണ്ട്. . മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയ സണ്ണി ലിയോണിനൊപ്പം ഇതാരെന്ന് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ എന്ന തരത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാക്ഷാൽ വിരാട് കോഹ്ലി തന്നെയോ എന്ന സംശയത്തോടെ പലരും വീഡിയോ പല തവണ വീഡിയോ വീക്ഷിക്കുന്നുണ്ട്.

ബോളിവുഡ് താരങ്ങളുടെ വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ള വൈറൽ ഭയനി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിരാട് കോഹ്ലിയുമായി വളരെയധികം സാദൃശ്യം തോന്നുന്ന മുഖമുള്ള ഔരു വ്യക്തിയാണ് സണ്ണിക്കൊപ്പം എയർപോർട്ടിൽ ലഗ്ഗേജ് കയ്യിലേന്തി നടക്കുന്നത്. ക്രിക്കറ്റ് മാച്ച് വിട്ട് താരം ഇതെന്താണ് സണ്ണിക്കൊപ്പം കറങ്ങുന്നതെന്നാണ് ആരാധകരുടെ സംശയം. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

അതേസമയം സണ്ണി ലിയോണിനൊപ്പം കോഹ്ലിയല്ല, സണ്ണിയുടെ മാനേജർ സണ്ണി രജനിയാണെന്നും വാദങ്ങളുണ്ട്. സണ്ണിയുടെ മാനേജർക്ക് വിരാടിന്റെ മുഖഛായുണ്ടെന്നും ആരാധകർ പറയുന്നു. മാത്രമല്ല, വീഡിയോ എടുത്ത് വൈറലാക്കിയതിനും തന്നെ വിരാട് കോഹ്ലിയുമായി ഉപമിച്ചതിനും വൈറൽ ഭയനിയോട് സണ്ണി പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലെ ഐപിഎൽ മാച്ചായിരുന്നു ഞായറാഴ്‌ച്ച. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ സൺറൈസേഴ്സ് ഹൈദരാബാദ് 118 റൺസിന് വിജയിച്ചിരുന്നു.

Sunny leone and Virat Kholi video goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES