കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി നടിയും എംപിയുമായ സുമലത ; നിങ്ങള്‍ ഒരു മാതൃകയാവുകയാണെന്ന് ട്വീറ്റിലൂടെ സുമലതയെ പ്രശംസിച്ച് ഖുശ്ബുവും

Malayalilife
topbanner
 കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി നടിയും എംപിയുമായ സുമലത ; നിങ്ങള്‍  ഒരു മാതൃകയാവുകയാണെന്ന് ട്വീറ്റിലൂടെ    സുമലതയെ പ്രശംസിച്ച് ഖുശ്ബുവും

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സുമലത എംപി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.് തന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്ത  സുമലത അംബരീഷിനെ അഭിനന്ദിച്ച് നടി ഖുശ്ബു രംഗത്തെത്തി.

'നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്', എന്ന സന്ദേശത്തോടെയാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്. ഖുശ്ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് വന്നിട്ടുണ്ട്. സംശയമുള്ളവര്‍ക്കും വിമര്‍ശകര്‍ക്കും നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നവര്‍ക്കുമായി, കത്തില്‍ വ്യക്തമായി എംപി ഫണ്ടില്‍ നിന്നുള്ള പണമാണെന്ന് പറയുന്നുണ്ട്. 

ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല. എല്ലാവരും വീടുകളില്‍ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയില്‍ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക, സുമലത വ്യക്തമാക്കുന്നു.

Read more topics: # സുമലത,# ഖുശ്ബു
Sumalatha donates to Prime Minister relief fund

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES