തന്റെ രൂപത്തോട് സദൃശ്യം ഉള്ള ഒരു യുവാവിന്റെ ചിത്രങ്ങള്‍ ബാബു ആന്റണി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. അതോടെ ആ കലാകാരനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. കൊട്ടാരക്കര സ്വദേശിയായ സുജിത്താണ് ആ വൈറല്‍ താരം. ഇപ്പോളിതാ സുജിത്ത് തന്റെ ജീവിതം സിനിമദകുമായി പങ്ക് വക്കുകയാണ്.
ബാബു ആന്റണി ആയിട്ട് വേദികളില്‍ വേഷം ഇടുക മാത്രമല്ല ജീവിതത്തില്‍ തന്നെ ബാബു ആന്റണി ആയിട്ട് ജീവിക്കുകയാണ് കൊട്ടാരക്കരക്കാരന്‍ ആയ സജിത്ത്. താരത്തോടുള്ള ആരാധന കൊണ്ട് പേര് പോലും ബാബു സജിത്ത് എന്നാക്കി മാറ്റി. തൊണ്ണുറുകളില്‍ ബാബു ആന്റണി ചെയ്ത സിനിമകളിലെ പോലെയുള്ള വേഷമാണ് സജിത്ത് ഉപയോഗിക്കുന്നത്. ബാബു ആന്റണി യേ നേരില്‍ കാണുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. പറ്റിയാല്‍ അദ്ദേഹത്തിന് ഒപ്പം സിനിമയില്‍ ഒരു വേഷം ചെയ്യണം.
പൂവിനു പുതിയ പൂന്തേന്നല്‍ എന്ന ഫാസില്‍ സിനിമയിലെ വില്ലന്‍ വേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ ബാബു ആന്റണിക്ക് അല്ലാതെ വേറെ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല എന്നാണ് സുജിത് പറയുന്നത്. നാടോടി എന്ന സിനിമയില്‍ ബാബു ആന്റണി പറയുന്ന ഡയലോഗ് താരത്തിന്റെ തന്നെ ശബ്ദത്തില്‍ സുജിത്ത് വേദിയില്‍ അവതരിപ്പിക്കുന്നു.
സുജിത്ത് നേതൃത്വം നല്‍കുന്ന ദയാ കമ്മ്യൂണിക്കേഷന്‍ എന്ന ഗ്രൂപ്പിന്റെ പ്രോഗ്രാം ആരംഭിക്കുന്നത് തന്നെ ബാബു ആന്റണി ബുള്ളറ്റ് ഓടിച്ചു വേദിയിലേക്ക് വരുന്നത്തോട് കൂടി ആണെന്ന് സുജിത് പറയുന്നു. പരിപാടികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അപ്പോള്‍ തന്നെ പാവപ്പെട്ടവര്‍ക്കായി നല്‍കും അത് കൊണ്ടാണ് ട്രൂപ്പിന് ദയ എന്ന് പേര് ഇട്ടിരിക്കുന്നത്.
വീടില്ലാത്തവര്‍ ചികിത്സാ സഹായം വേണ്ടവര്‍ എന്നിവര്‍ക്കാണ് പ്രധാനമായും സഹായം നല്‍കുന്നത്. വീടില്ലാത്ത അമ്മിണി എന്ന സ്ത്രീക്ക് സുജിത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീട് പണി അവസാനഘട്ടത്തില്‍ ആണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കും സായിക്കുമാറിനും കെ ബി ഗണേഷ് കുമാറിനും ശേഷം കൊട്ടാരക്കരയുടെ പേര് ലോകത്തിനു മുന്നില്‍ എത്തിക്കുന്ന കലാകാരന്‍ താന്‍ ആകണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഈ ബാബു ആന്റണിയുടെ ആരാധകന്‍ പറയുന്നത്