Latest News

എന്റെ ആരാധകനാണെന്ന വിജയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി; എളിമയും സ്‌നേഹവുമുള്ള വ്യക്തി; ആദ്യമായാണ് എല്ലാവരെയും കാണുന്നത്;  വിജയ് ചിത്രം ലിയോ വിശേഷങ്ങളുമായി ബാബു ആന്റണി 

Malayalilife
 എന്റെ ആരാധകനാണെന്ന വിജയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി; എളിമയും സ്‌നേഹവുമുള്ള വ്യക്തി; ആദ്യമായാണ് എല്ലാവരെയും കാണുന്നത്;  വിജയ് ചിത്രം ലിയോ വിശേഷങ്ങളുമായി ബാബു ആന്റണി 

ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിന്റെ 'ലിയോ' അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളി താരം ബാബു ആന്റണിയും സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വിജയ്ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അദ്ദേഹം.

ബാബു ആന്റണി പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:
സാക്ഷാല്‍ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്‌നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യന്‍, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറില്‍ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകള്‍ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാന്‍ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു', ബാബു ആന്റണി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ലിയോയുടെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. സിനിമയുടെ ചിത്രീകരണ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയും ലിയോയിലുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.

 

babu antony Post about vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക