നടന് ജയറാം അറുപതാം പിറന്നാള്‍ മധുരത്തിന്റെ നിറവില്‍ നില്‍ക്കവെ താരകുടുംബത്തിന്റെ ആരാധകരെ തേടിയെത്തിയത് വര്‍ഷങ്ങള്‍ മുമ്പ് നടന്ന രണ്ടാം വിവാഹം വീണ്ടും കാണാനുള്ള അസുലഭ ഭാഗ്യമാണ്. ഇപ്പോഴിതാ, ആ കാഴ്ചകളാണ് ആരാധകര്‍ക്കു നടുവിലേക്ക് എത്തിയിരിക്കുന്നത്. ഒരു മോഡേണ്‍ വിവാഹാഘോഷം കൂടിയാണ് ഇന്നലെ ചെന്നൈയില്‍ വച്ചു നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കം പങ്കെടുത്ത വിവാഹാഘോഷത്തില്‍ മകന്‍ കാളിദാസിന്റെ വിവാ റിസപ്ഷനും കൂടി ഉള്‍ക്കൊള്ളിച്ചായിരുന്നു ഇവര്‍ ആഘോഷമാക്കിയത്. പാട്ടും മേളവും ഒരുക്കങ്ങളുമൊക്കെയായി സെറ്റ് ചെയ്ത സ്റ്റേജില്‍ വച്ച് വലിയ കേക്ക് മുറിച്ച് മധുരം പങ്കുവച്ചായിരുന്നു വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
അലങ്കരിച്ച് മേശപ്പുറത്ത് വച്ചിരുന്ന ഉയരത്തിലുള്ള കേക്ക് മക്കള്‍ക്കും മരുമക്കള്‍ക്കും ഒപ്പം നിന്നാണ് ജയറാം മുറിച്ചത്. ഒരു കുഞ്ഞു പീസ് പാര്‍വതിയ്ക്ക് നല്‍കി കാളിദാസിനും തരിണിയ്ക്കും മാളവികയ്ക്കും നവനീതിനും നല്‍കിയതോടെയാണ് ഗംഭീരമായ ആഘോഷങ്ങള്‍ തുടങ്ങിയത്. വൈറ്റ് - പിങ്ക് ഷേഡിലുള്ള തീമായിരുന്നു ആഘോഷത്തിന് തെരഞ്ഞെടുത്തത്. അതേ ഷേയ്ഡില്‍ പാര്‍വതി ധരിച്ച ഓവര്‍കോട്ട് സല്‍വാര്‍ സ്യൂട്ടാണ് ഏറ്റവും അധികം ശ്രദ്ധ നേടിയത്. രണ്ടാം വിവാഹത്തിന് പട്ടുസാരി ധരിച്ചെത്തി പരമ്പരാഗത ആഘോഷങ്ങള്‍ പ്രതീക്ഷിച്ചവര്‍ക്കു മുന്നിലേക്ക് മോഡേണ്‍ വെഡ്ഡിംഗ് ആഘോഷകാഴ്ചകളാണ് താര കുടുംബം സമ്മാനിച്ചത്.
പതിവു പോലെ തന്നെ ജുബ്ബയും പാന്റുമായിരുന്നു ജയറാമിന്റെ വേഷവും. അതേസമയം, സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത കാളിദാസിന്റെയും തരിണിയുടെയും വിവാഹ റിസപ്ഷന്‍ ആഘോഷം കൂടിയായിരുന്നു ഇന്നലെ നടന്നത്. അതേസമയം താരിണിയുടെ ഗൃഹപ്രവേശന ദൃശ്യങ്ങളടക്കം ഇപ്പോഴും വൈറലാവുകയാണ്. സെറ്റ് സാരിയുടുത്ത് മലയാളി വധുവായിട്ടാണ് താരിണിയും ഫ്‌ലോറല്‍ പ്രിന്റുള്ള കുര്‍ത്തയിട്ട് കാളിദാസും നവവരനാി ഗൃഹപ്രവേശനത്തിന് എത്തിയത് തുടര്‍ന്ന് വെള്ളിത്തട്ടത്തില്‍ ആരതിയുഴിഞ്ഞ് സ്വീകരിക്കുകയായിരുന്നു പാര്‍വതി. പടിവാതില്‍ക്കലിലെ മണിയടിച്ച് നിലവിളക്ക് പിടിച്ച് സ്വര്‍ണത്തളികയില്‍ നിന്നും വലതുകാല്‍ വച്ചാണ് തരിണി ഭര്‍തൃ വീട്ടിലേക്ക് കയറിയത്. പിന്നാലെ വൈകിട്ട് കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കായുമായുള്ള പഞ്ചാബി സ്റ്റൈല്‍ വിവാഹപാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ഇതില്‍ ജയറാമും താരകുടുംബവും എല്ലാം പഞ്ചാബി ഡാന്‍സ് കളിച്ച് ആടിത്തിമിര്‍ക്കുന്ന ദൃശ്യങ്ങളെല്ലാം ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തും പാട്ടുപാടിയും ആഘോഷമാക്കുന്ന ദൃശ്യങ്ങളും ആരാധകര്‍ കണ്ടു കഴിഞ്ഞു.