മുഖ സൗന്ദര്യത്തിനു മാത്രമല്ല ശരീര സൗന്ദര്യത്തിനും പ്രാധാന്യമുള്ള ഇടമാണ് സിനിമ ലോകം. സിനിമയിൽ നിലനിൽക്കണമെങ്കിൽ അഭിനയപാടവം മാത്രം പോരാ, സൗന്ദര്യവും വേണമെന്ന ധാരണയാണ് പലർക്കും. അതുകൊണ്ടു തന്നെ താരങ്ങൾ സൗന്ദര്യം നിലനിർത്തുന്നതിനായി ശരീര ഭാഗങ്ങൾ ഓപ്പറേഷൻ നടത്തി മാറ്റി വയ്ക്കുന്നുണ്ടെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളാണ് ഇത്തരത്തിലുള്ള ഓപ്പേറേഷൻസിനെ ആശ്രയിക്കുന്നത് .എന്നാൽ ഭൂരിഭാഗം താരങ്ങളും ഇതിന് തയ്യാറാകാറില്ല. വലിപ്പക്കുറവിന്റെ പേരിൽ ശരീര ഭാഗം ഓപ്പറേഷൻ ചെയ്യാൻ തയ്യാറാവാത്തതിനാൽ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാലി സെയ്ഗൽ.
ശരീരഭാഗം ഓപ്പറേഷൻ നടത്തി മാറ്റാൻ തയാറാകാത്തതിന്റെ പേരിൽ തനിക്ക് മികച്ച റോൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം തുറന്നു പറയുന്നു. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറിൽ നിന്നാണ് സൊനാലിക്ക് മോശം അനുഭവമുണ്ടായത്. ആ സിനിമയിൽ അവസരം ലഭിച്ചപ്പോൾ താൻ വളരെ സന്തോഷവതിയായിരുന്നെന്നും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയെന്നുമാണ് സൊനാലി പറയുന്നത്.
എന്നാൽ സംവിധായകനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഓപ്പറേഷൻ നടത്തി ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തണം എന്നാണ്. താൻ അത് അംഗീകരിച്ചില്ലെന്നും നോ എന്ന് പറയാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല എന്നുമാണ് സൊനാലി പറയുന്നത്. ഹൃദയം തകരുന്ന വേദനയുണ്ടായോടെയാണ് ആ അവസരം നഷ്ടപ്പെടുത്തിയത്. എന്തിനു വേണ്ടിയായാലും ശരീരത്തെ കത്തികൊണ്ട് കീറിമുറിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നുമാണ് സൊനാലി പറയുന്നത്.
സിനിമയിൽ എത്തിയ കാലം മുതൽ തന്നെ ഇത്തരത്തിലുള്ള മോശമായ അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിരുന്നെന്ന് താരം പറഞ്ഞു. മെലിഞ്ഞ ശരീരമാണ് തന്റേത്. ശരീരം വണ്ണം വയ്ക്കാൻ ചിലർ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ചില ഭാഗങ്ങൾ കൃത്യമ രീതിയിലൂടെ വലിപ്പം കൂട്ടാൻ തനിക്ക് ആകില്ല. നന്നായി ഭക്ഷണം കഴിച്ചും വർക്കൗട്ട് ചെയ്തു മാത്രമേ ശരീരം മികച്ചതാക്കാൻ കഴിയുകയുള്ളൂവെന്നും സൊനാലി പറഞ്ഞു.
പ്യാർ ക പൻച്മാ എന്ന ചിത്രത്തിലൂടെയാണ് സൊനാലി ശ്രദ്ധിക്കപ്പെടുന്നത്. വെഡ്ഡിങ് പുലാവ്, ഹൈ ജാക്ക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തിയ ആദ്യകാലത്തും തനിക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് സൊനാലി പറയുന്നത്. താൻ മെലിഞ്ഞിരിക്കുന്നതിനാൽ കുറച്ച് വണ്ണം വെക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ഭാഗങ്ങൾ അധികമാക്കാനായി കൃത്രിമ രീതി ഉപയോഗിക്കാനാവില്ല. നന്നായി ഭക്ഷണം കഴിച്ചും വർക്കൗട്ടു ചെയ്തും ശരീരം മികച്ചതാക്കാൻ തനിക്കായി എന്നാണ് സൊനാലി പറയുന്നത്.