ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം;നടി സോനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും വിവാഹിതരാവുന്നു; വിവാഹം ജൂണ്‍ 23 ന് മുംബയില്‍

Malayalilife
 ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം;നടി സോനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും വിവാഹിതരാവുന്നു; വിവാഹം ജൂണ്‍ 23 ന് മുംബയില്‍

ബോളിവുഡില്‍ നിന്ന് ഒരു താരവിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണിപ്പോള്‍. നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും തമ്മിലുള്ള വിവാഹം ഈ മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 23 ന് ഇരുവരും മുംബൈയില്‍ വച്ച് വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

ബോളിവുഡ് മുന്‍ അഭിനേതാക്കളായ ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനം സിന്‍ഹയുടെയും മകളായ സോനാക്ഷിയും സഹീറും ഏറെക്കാലമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. സമൂഹ മാദ്ധ്യമത്തില്‍ പങ്കുവയ്ക്കുന്ന പോസ്റ്രറുകള്‍ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ മാസം ആദ്യം, സോനാക്ഷിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സഹീര്‍ പങ്കു വച്ച ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

സല്‍മാന്‍ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറുന്നത്. 2010 ല്‍ ദബാങ് എന്ന ചിത്രത്തിലൂടെ സല്‍മാന്റെ നായികയായാണ് സൊനാക്ഷിയുടെ ബോളിവുഡിലേക്കുള്ള വരവ്. സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് 2019 ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീര്‍ സിനിമയില്‍ അരങ്ങേറുന്നത്.അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ചിത്രത്തിലാണ് സോനാക്ഷി ഒടുവില്‍ അഭിനയിച്ചത്.

Sonakshi Sinha Zaheer Iqbal wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES