Latest News

സോനാ ലഡ്കി'യുമായി ഗോപി സുന്ദര്‍; 'താനാരാ'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി 

Malayalilife
topbanner
 സോനാ ലഡ്കി'യുമായി ഗോപി സുന്ദര്‍; 'താനാരാ'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി 

റാഫി തിരക്കഥ എഴുതി ഓഗസ്റ്റ് 9 ന് തിയറ്ററുകളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'താനാരാ'. ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു, ജിബു ജേക്കബ് എന്നിവര്‍ ഒന്നിക്കുന്ന ഒരു ഫുള്‍ ഫണ്‍ പാക്കേജ് ചിത്രമാണ് 'താനാരാ'. ഇപ്പോഴിതാ പോസ്റ്റര്‍ മുതല്‍ ആദ്യ ഗാനം വരെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ കവര്‍ന്ന 'താനാരാ'യിലെ രണ്ടാമത്തെ ഗാനമായ 'സോനാ ലഡ്കി' പുറത്തിറങ്ങിയിരിക്കുകയാണ്. 

നടി മഞ്ജു വാര്യര്‍ ആണ് ഗാനം റിലീസ് ചെയ്തത്. ബി കെ ഹരിനാരായണന്‍ കുറിച്ച വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രിയ നായര്‍, ഗോപി സുന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങി 'താനാരാ' എന്ന ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിരുന്നു. തിയറ്റര്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുറത്തിറങ്ങിയ രണ്ടാം ഗാനവും ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. 

ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഹരിദാസ് ആണ് 'താനാരാ' ഒരുക്കിയിരിക്കുന്നത്. ഒരു മോഷ്ടാവിന്റേയും ഒരു യുവരാഷ്ട്രീയക്കാരന്റെയും ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി, ഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ആയി എത്തുന്ന 'താനാരാ' നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്. കോ - പ്രൊഡ്യൂസര്‍: സുജ മത്തായി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്: കെ.ആര്‍. ജയകുമാര്‍, ബിജു എം.പി, എന്നിവരാണ്.

ഛായാ?ഗ്രഹണം: വിഷ്ണു നാരായണന്‍. എഡിറ്റിംഗ് - വി സാജന്‍. ഗാനരചന: ബി.കെ. ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പോഡുത്താസ്, കോ ഡയറക്ടര്‍: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നു ചിത്രം തീയറ്ററുകളില്‍ എത്തിക്കും

Sona Ladki Video Song Thaanara

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES