അര മണിക്കൂറായി ഞാന്‍ ഇതു തന്നെ പാടുന്നു; ഈ ഫ്രെയ്‌സ് അല്ലാതെ മറ്റൊന്നും പാടാന്‍ സമ്മതിക്കുന്നില്ല; സായുവിന്റെ യുക്കലേല വായനയില്‍ പൊളിഞ്ഞ് സിത്താരയുടെ പാട്ട്

Malayalilife
topbanner
അര മണിക്കൂറായി ഞാന്‍ ഇതു തന്നെ പാടുന്നു; ഈ ഫ്രെയ്‌സ് അല്ലാതെ മറ്റൊന്നും പാടാന്‍ സമ്മതിക്കുന്നില്ല; സായുവിന്റെ യുക്കലേല വായനയില്‍ പൊളിഞ്ഞ് സിത്താരയുടെ പാട്ട്

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും.  പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഗായികയായ സിത്താര കൃഷ്ണകുമാറിന്റെ പാട്ട് പരിശീലനത്തിനിടെ മകള്‍ സാവണ്‍ ഋതുവിന്റെ യുക്കലേല വായനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.  ഇതിന്റെ വീഡിയോ സിത്താര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'അര മണിക്കൂറായി ഞാന്‍ ഇതു തന്നെ പാടുന്നു ഈ ഫ്രെയ്‌സ് അല്ലാതെ മറ്റൊന്നും പാടാന്‍ സമ്മതിക്കുന്നില്ല' എന്നും വീഡിയോയ്ക്ക് ഒപ്പം സിത്താര കുറിച്ചു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ സാവണ്‍ ഋതു എന്ന സായുക്കുട്ടിയുടെ യുക്കലേല വായന  വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. സിതാര കൃഷ്ണകുമാറും മകള്‍ സായുവും സോഷ്യല്‍ മീഡിയയ്ക്ക് പ്രിയപ്പെട്ടവരാണ് . സായുവിന്റെ പാട്ടു വീഡിയോകള്‍ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവയായ  സിതാര പങ്കുവെയ്ക്കാറുണ്ട്. 

Singer sithara krishnakumar new post with daughter

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES