മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും. പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്.
എന്നാൽ സരിതാ റാമിന്റെ ബഡി ടോക്‌സിലെ പ്രത്യേക പരിപാടിയില്‍ പാട്ടുകളും ഒപ്പം വിശേഷങ്ങളും പങ്കുവച്ച് സിത്താര കൃഷ്ണകുമാറും എത്തിയിരുന്നു. ശബ്ദത്തിന്റെ പേരില്‍ ഉണ്ടായ വിമര്‍ശനങ്ങളെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് സിത്താര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
'' ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്ബോള്‍ ചോദ്യത്തിന് ഭംഗികൂട്ടാനാണ് പലതരത്തില്‍ ചോദിക്കുന്നതെങ്കിലും ചോദിക്കുന്നവര്‍ക്ക് അറിയേണ്ടത് എന്റെ ശബ്ദത്തിലെ പലതരത്തിലുള്ള ടെക്‌സ്ച്വറിനെ കുറിച്ചാണ്. അതിന് ഞാന്‍ എന്ത് മാറി മാറി നല്‍കും എന്നത് കേള്‍ക്കാനാണ്. ആ കാര്യത്തില്‍ ചോദ്യം ചോദിക്കുന്നവര്‍ക്ക് മാത്രമല്ല, പാടുന്ന എനിക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാകാറുണ്ട്. കാരണം ഒരു പ്രത്യേക റേഞ്ചില്‍ എന്റെ ശബ്ദം ഇങ്ങനെയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ മുടി , നിറം എന്നു പറയും പോലെ തന്നെയാണ് ശബ്ദവും. അതില്‍ ഒന്നും ചെയ്യാനില്ല. സിനിമയില്‍ പാടാന്‍ ഈ ടെക്‌സ്ച്വര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇതിനെ മറ്റൊരു അനുഭവമായി കാണുന്നു'' സിത്താര പറയുന്നു.