വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. സുന്ദരമായ പല പാട്ടുകള്‍ക്കും ഗോപി ഈണം പകര്‍ന്നിട്ടുണ്ട്. സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും താരം എത്തിയിരുന്നു. ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍. എന്നാൽ ഇപ്പോൾ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി രംഗത്ത് എത്തിയിരിക്കുകയാണ്. പലപ്പോഴും സോഷ്യല്‍ മീഡിയ അഭയയെ ഗോപി സുന്ദറിന്റെ കുടുംബ ജീവിതം തകരാന്‍ കാരണക്കാരി അഭയയാണ് എന്ന രീതിയിലാണ് വിചാരണ ചെയ്യുന്നത്. സൈബര്‍ ആങ്ങളമാര്‍ക്കും കുലസ്ത്രീകള്‍ക്കുമാണ് അഭയ ഇപ്പോള്‍ മറുപടി കൊടുത്തിരിക്കുന്നത്.
അഭയയുടെ പോസ്റ്റ് പുതിയ ഹെയര്‍ സ്റ്റൈല്‍ പങ്കുവെച്ചു കൊണ്ടാണ്. തന്റെ ജീവിതം അവരുടെ കുടുംബ പ്രശ്‌നമായി കണ്ടു തന്നെ ചീത്ത വിളിക്കുകയും, ബോഡി ഷെയ്മിംഗ് ചെയ്യുകയും മരിച്ചു പോയ അച്ഛനെ വരെ പറയുന്ന സുമനസുകള്‍ക്കും ഫെയ്ക്ക് പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്നാണ് അഭയ ഇപ്പോൾ പറയുന്നത്.
അഭയയുടെ കുറിപ്പ്:
എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്‌നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും, ബോഡി ഷെയ്മിംഗ് ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാന്‍ ശ്രമിക്കുകയും ചെയ്ത സുമനസുകള്‍ ആയ കുലസ്ത്രീ/കുലപുരുഷുസ്.
കൂടാതെ ഫെയ്ക്ക് പ്രൊഫൈല്‍ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കള്‍ക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……) സമര്‍പ്പിക്കുന്നു. ഞാന്‍ ഇതോടെ നന്നായി എന്നും, നാളെ മുതല്‍ നിങ്ങള്‍ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചു കൊള്ളാം എന്നും ഇതിനാല്‍ ഇവിടെ സാക്ഷ്യപെടുത്തുന്നു.
എന്നു നിങ്ങടെ സ്വന്തം കുടുംബംകലക്കി.