പാവക്കുട്ടിയെ പോലെ കൂടുതൽ മെലിഞ്ഞ് സുന്ദരിയായി ഗായിക റിമി ടോമി; താരത്തിന്റെ ചിത്രങ്ങൾ വൈറൽ

Malayalilife
പാവക്കുട്ടിയെ പോലെ കൂടുതൽ  മെലിഞ്ഞ് സുന്ദരിയായി ഗായിക റിമി ടോമി; താരത്തിന്റെ ചിത്രങ്ങൾ വൈറൽ

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അതിനാല്‍ തന്നെ എന്ത് വിശേഷമുണ്ടെങ്കിലും റിമി അത് തന്റെ ആരാധകരുമായി പങ്കുവെയ്ക്കും. ഇപ്പോഴിതാ താരത്തിന്റെ ചില പുതിയ ചിത്രങ്ങളാണ്  ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ആരാധകർക്ക് മുന്നിൽ കൂടുതൽ  മെലിഞ്ഞ് സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. അതിമനോഹരമായ ഒരു ലെഹങ്കയും ബ്ലൌസുമണിഞ്ഞാണ് റിമി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രം കണ്ട് റിമി കൂടുതൽ മെലിഞ്ഞു എന്നാണ് ആരാധകർ പറയുന്നത്. ആരാധകർ കമന്റിലൂടെ സുന്ദരിയായൊരു പാവക്കുട്ടിയെ പോലെയുണ്ട് റിമിയുടെ ലുക്ക് എന്നാണ് പറയുന്നത്.മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക്  ഫിറ്റ്‌നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി  പ്രചോദനമാണ്.  ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയാണ്  65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് എന്നും   റിമി ടോമി വെളിപ്പെടുത്തിയിരുന്നു. 

ഗായികയായും, അഭിനേത്രിയായും, അവതാരകയായും ശോഭിക്കുന്ന താരമാണ് റിമിടോമി. താര ജാഡകള്‍ ഒന്നും തന്നെ കാണിക്കാതെയാണ് റിമി ഏവരെയും സമീപിക്കാറുളളത്. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂം താരം വേഷമിട്ടിരുന്നു. അടുത്തിടെ താരം വിവാഹ മോചിതയയി എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. മീശമാധവന്‍,വലത്തോട്ടുതിരിഞ്ഞാല്‍ നാലാമത്തെ വീട്,ഫ്രീഡം, ചതിക്കാത്ത ചന്തു,കല്യാണക്കുറിമാനം, പട്ടണത്തില്‍ സുന്ദരന്‍,ഉദയനാണ് താരം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

Read more topics: # Singer Rimi tomy,# new look goes viral
Singer Rimi tomy new look goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES