ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാൽ ഇപ്പോൾ റിമി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കൊവിഡ് കാലം തുടങ്ങിയതിന് ശേഷം അസുഖം മൂലമല്ലാതെ ആത്മഹത്യ ചെയ്ത ഒരാളെങ്കിലും നിങ്ങളുടെ പരിചയത്തിൽ ഉണ്ടായിട്ടില്ലേ. കാലങ്ങളായി സംസാരിക്കാത്ത എത്ര ആൾക്കാറുണ്ട്. വിളിച്ചാൽ ഫോൺ പോലും എടുക്കാത്തവർ. വിഷമത്തിലാണെന്ന് നിരന്തരം പറയുന്നവർ. നിസാരമെന്ന് കരുതിയ കാര്യങ്ങളുടെ കണക്കുകൾ ഒക്കെ ഭീകരമാണ്. കൊച്ച് കേരളത്തിൽ നടത്തിയ പഠനത്തിൽ നിന്നും വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളൾ നമ്മളെ ഓരോരുത്തരെയും വിവരിക്കുന്നുണ്ട് എന്ന പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.
വളരെ ശരിയാണ്. മനസ്സിനെ എപ്പോളും ഹാപ്പി ആയി വയ്ക്കാൻ ശ്രമിക്കൂ. അതിനു നമ്മൾ വിചാരിച്ചാൽ മാത്രമേ നടക്കൂ എന്ന് മാത്രം. വെറുതെ ഇരിക്കൽ ഒഴിവാക്കിയാൽ തന്നെ പകുതി ഡിപ്രഷനും മാറും. ഇത് നിസാരമായി തള്ളി കളയേണ്ട കാര്യമല്ല. ഒരുപാട് ആളുകൾ വിഷാദ രോഗത്തിന് അടിമകൾ ആണ്. നമുക്ക് ചുറ്റും ഉള്ളവരെ നമുക്ക് സഹായിക്കാൻ പറ്റുന്നത് പോലെ. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാൻ അത് ഇനി എത്ര വല്യ തല പോവുന്ന പ്രശ്‌നം ആണെങ്കിലും അതിൽ നിന്നൊക്കെ പുറത്തു വരാൻ കഴിയും എന്ന് അവരെ മനസിലാക്കാൻ നമുക്ക് കഴിയണം, നമുക്ക് ശ്രമിക്കാം എന്നാണ് റിമി പോസ്റ്റിനോടൊപ്പം ഇപ്പോൾ ചേർത്തിരിക്കുന്നത്.