Latest News

ഞാന്‍ അല്‍പം ബോറടിച്ചു; കണ്ണടച്ച്‌ തുറക്കുന്നതിന് മുൻപ് ഒരു മാറ്റം; തലമൊട്ടയടിച്ച ലുകില്‍ രഞ്ജിനി ഹരിദാസ്

Malayalilife
ഞാന്‍ അല്‍പം ബോറടിച്ചു; കണ്ണടച്ച്‌ തുറക്കുന്നതിന് മുൻപ്  ഒരു മാറ്റം; തലമൊട്ടയടിച്ച ലുകില്‍  രഞ്ജിനി ഹരിദാസ്

വതരണ ശൈലി മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി  ജനമസ്സുകളിലേക്ക് ഇടം നേടിയത്. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്ന  രഞ്ജിനി ഒരു അവതാരക എന്നതിലുപരി    മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്. ഇതുവരെ വിവാഹം കഴിക്കാത്ത താരത്തിനോട് വിവാഹ കാര്യങ്ങളെ കുറിച്ചെല്ലാം ചോദ്യങ്ങളുമായി ആരാധകർ എത്താറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.

ആരാധകരെ മുഴുവനായി അമ്ബരപ്പിച്ചു കൊണ്ട് തന്നെ മുടി മുഴുവന്‍ കളഞ്ഞ് മൊട്ടയടിച്ച രീതിയിലുള്ള ഒരു ചിത്രമാണ് രഞ്ജിനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.രഞ്ജിനിക്ക് ഇതിപ്പോ എന്താ പറ്റിയത് എന്ന ചോദ്യവുമായി ആരാധകർ രംഗത്ത് എത്തുകയും ചെയ്തു.  രഞ്ജിനി ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിഡിയോ ഉള്‍പെടെയുള്ള മറുപടിയുമായി എത്തിയത്. പിന്നെ കണ്ണടച്ച്‌ തുറക്കുന്ന സമയത്തിനുള്ളില്‍ ഇങ്ങനെ ഒരു മാറ്റം?

 രഞ്ജിനി ഈ ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനില്‍ ' ഞാന്‍ അല്‍പം ബോറടിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനര്‍ഥം ബോര്‍ അടിച്ചതും നേരെ പോയി തല മൊട്ടയടിച്ചെന്നാണോ? എന്നുമാണ് കമന്റിലൂടെ ആരാധകർ ചോദിക്കുന്നതും. അതേസമയം താരം പങ്കുവച്ച  ചിത്രം ഒര്‍ജിനല്‍ ആണോ, അതോ എഡിറ്റഡ് ആണോ എന്ന കാര്യം വ്യക്തമല്ല. ചിത്രത്തിനു താഴെ  ശരിക്കും മൊട്ടയടിച്ചതാണോ? എഡിറ്റിംഗ് ആണോ എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.രഞ്ജിനിടെ തലമുടി അധികം നീളത്തിന് വളര്‍ത്താറില്ലെങ്കിലും ഇടതൂര്‍ന്നതുമാണ്. 

 താരങ്ങളായ കൃഷ്ണപ്രഭ, രാജ് കലേഷ്, രഞ്ജിനി ജോസ് തുടങ്ങിയവര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ക്യാപ്ഷന്റെ കൂട്ടത്തില്‍ #hairtodaygonetomorrow #baldlook #bucketlist #filter #nsapchat #ranjiniharidas #newlook #picoftheday #jobless തുടങ്ങിയ ഹാഷ്ടാഗുകള്‍ രഞ്ജിനി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Read more topics: # Ranjini haridas ,# new look goes viral
Ranjini haridas new look goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES