ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ വിവാഹത്തെക്കുറിച്ചും റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും റിമി മനസ്സ് തുറക്കുകയാണ്.
ഇപ്പോൾ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ല ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തിൽ, അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിൽ ആകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ്; ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ്. നമ്മൾക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ.
അതെ സാമ്യം റിമി ഇപ്പോൾ തന്റേതായ ഒരു യു ട്യൂബ് ചാനൽ കൂടി തുടങ്ങിയിരിക്കുകയാണ്. ഇതിലൂടെ തന്നെ തന്റെയും കുടുംബത്തിന്റെ എല്ലാം വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട് ഗായിക. അതോടൊപ്പം താരത്തിഒന് യാത്ര വിശേഷങ്ങളും ഇതിലൂടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരവധി സബ്സ്ക്രൈബേഴ്സും ആരാധകരാനുമാണ് താരത്തിന് ഉള്ളത്.