Latest News

അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിക്കാതെ മുങ്ങി; ചിമ്പു 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക അടയ്ക്കണം; ഇല്ലെങ്കില്‍ കടുത്ത നടപടിയെന്ന താക്കീതുമായി മദ്രാസ് ഹൈക്കോടതിയുടെ താക്കീത്

Malayalilife
അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിക്കാതെ മുങ്ങി; ചിമ്പു 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക അടയ്ക്കണം; ഇല്ലെങ്കില്‍ കടുത്ത നടപടിയെന്ന താക്കീതുമായി മദ്രാസ് ഹൈക്കോടതിയുടെ താക്കീത്

ഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിക്കാതിരുന്ന തമിഴ് താരം ചിമ്പുവിനെതിരെ കോടതി വിധി പുറത്ത് വന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചിമ്പു നാല് ആഴ്ചയ്ക്കുള്ളില്‍ 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത് . തുക അടച്ചില്ലെങ്കില്‍ താരത്തിന്റെ വീട്ടിലെ ടിവി, ഫ്രിഡ്ജ്, മിക്‌സി, എസി, ഡൈനിങ് ടേബിള്‍ എന്നിവയടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുമെന്നും കോടതി ഉത്തരവിട്ടു. നിര്‍മ്മാതാക്കളായ പാഷന്‍ മൂവി മേക്കേഴ്‌സിന്റെ പരാതിയില്‍ ജസ്റ്റിസ് എം. ഗോവിന്ദ്രാജ് ആണ്  രസകരമായ ഉത്തരവിട്ടത്.

അരസന്‍ എന്ന സിനിമയ്ക്ക് ചിമ്പു നിര്‍മ്മാതാക്കളില്‍ നിന്ന് 50 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ ചിമ്പു ചിത്രത്തില്‍ സഹകരിക്കാതായതോടെ നിര്‍മ്മാതാക്കള്‍ പരാതി നല്‍കുകയായിരുന്നു. അഡ്വാന്‍സ് വാങ്ങിയ അന്‍പതു ലക്ഷവും അതിന്റെ പലിശയായ 35.50 ലക്ഷം ഉള്‍പ്പെടെയാണ് 85 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. ഒരു കോടി രൂപയാണ് ചിമ്പുവിനു പ്രതിഫലം പറഞ്ഞിരുന്നത്. തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നടന്റെ ഉടമസ്ഥതയിലുള്ള കാറും മൊബൈല്‍ ഫോണും കണ്ടുകെട്ടുമെന്നും കോടതി പറഞ്ഞു. കേസില്‍ നിരപരാധിത്വം തെളിയാക്കാനുള്ള യാതൊരു രേഖകളും ചിമ്പുവിന്റെ ഭാഗത്തുനിന്നും ഹാജരാക്കാനായില്ല. അഡ്വാന്‍സ് വാങ്ങിയതായി സമ്മതിച്ച ചിമ്പു, ചിത്രം പറഞ്ഞ സമയത്തു തുടങ്ങാത്തതിന് നിര്‍മ്മാതാക്കള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് പ്രതികരിച്ചത്.

Read more topics: # Simbu ,# Court issue
Simbu ,Court issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES