ചിമ്പു-നയന്‍താര പ്രണയബന്ധം എന്നും തമിഴകത്തെ ചൂടന്‍ വാര്‍ത്തയായിരുന്നു. നയന്‍താര തമിഴില്‍ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയായിരുന്നു ചിമ്പുവുമായുള്ള പ്രണയം ആരംഭിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇവരുടെ ബന്ധം അധികനാള്‍ നീണ്ടു പോയിരുന്നില്ല. എന്നാല്‍ ഇതിനിടയില്‍ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍ പുറത്തായതും ഏറെ വിവാദമായിരുന്നു. അതോടെ ചിമ്പുവിനു സിനിമാലോകത്ത് ചീത്തപേരുകളുടെ പെരുമഴയായിരുന്നു.ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ നടന് തയ്യാറായില്ല എന്നതും ദുരൂഹത വര്‍ദ്ധിപ്പിച്ചു.
മറ്റു നടിമാര്‍ കൂടെയഭിനയിക്കാന്‍ പോലും മടിച്ച സംഭവങ്ങള്‍ ഇടക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാലിപ്പോള്‍ ആ ഫോട്ടോയ്ക്ക് പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടന്. ആ ചിത്രങ്ങള്‍ എടുത്തത് ദുബായില്‍ വച്ചായിരുന്നു. ആ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പു പറയുന്നത്. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണ്. അവിടെ നിന്നും ക്യാമറ വാങ്ങിയിരുന്നു. എന്നാല്‍ അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നുമാണ് ചിമ്പു ഇപ്പോള്‍ പറയുന്നത്. നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടത്. ചിത്രങ്ങള്‍ അന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്തതാണെന്നും ചിമ്പു സമ്മതിക്കുന്നു. ജീവിതത്തില്‍ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേര്‍ക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ചിമ്പു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.