സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ വമ്പന്‍ വരവേല്‍പ്പാണ് തമിഴ്‌നാട്ടുകാര്‍ കൊടുക്കാറുള്ളത്. അതുപോലെ തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള നടനാണ് ചിമ്പു. സൂപ്പര്‍സ്റ്റാറുകളുടെ സിനിമ ഇറങ്ങുമ്പോള്‍ ആഘോഷമാക്കുന്ന പോലെ താരത്തിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴും തകരപ്പന്‍ സ്വീകരണം ആരാധകര്‍ നല്‍കാറുണ്ട്.
അടുത്തിടെ താരമിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിനത്തില്‍ പാലഭിഷേകവും കട്ടൗട്ടുകളും വേണ്ട, പകരം ആ തുകയ്ക്ക് മാതാപിതാക്കള്‍ക്ക് വസ്ത്രം വാങ്ങി നല്‍കണമെന്ന് പറഞ്ഞിട്ട വീഡിയോയ്ക്ക് നിരവധി ട്രോളുകളാണ് ചിമ്പുവിന് നേരെ ഉയര്‍ന്നത്. പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നായിരുന്നു വിമര്‍ശനം. ഇപ്പോളിതാ അതിനെതിരെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
അതിന് ശേഷം താരം പോസ്റ്റ് ചെയ്ത് വീഡിയോയും വൈറലായികൊണ്ടിരിക്കുകയാണ്. വന്താ രാജാവാതാ വരുവേന്‍ ആണ് ചിമ്പുവിന്റെ റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ആരാധകരോട് അഭ്യര്‍ത്ഥനയുമായിട്ടാണ് വീഡിയോയില്‍ നടന്‍ എത്തിയിരുന്നത്. ' വന്താ റാജാവാ താന്‍ വരുവേന്‍' എന്ന എന്റെ ചിത്രത്തിന് ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍, ഫ്ളക്സ് തുടങ്ങിയവ വയ്ക്കണം. പാക്കറ്റില്‍ അല്ല, അണ്ടാവ് നിറയെ പാല്‍ കട്ടൗട്ടില്‍ ഒഴിക്കണം. വേറെ ലെവല്‍ ആഘോഷമായിരിക്കണം.' ചിമ്പു വീഡിയോയില്‍ പറഞ്ഞു.
'എന്റെ പഴയ വീഡിയോയെ നിരവധിപ്പേര്‍ വിമര്‍ശിച്ചത് ശ്രദ്ധിച്ചു. എനിക്ക് ആരാധകരില്ലാത്തതുകൊണ്ടാണ് പുതിയ സെന്റിമെന്റ്സുമായി ഇറങ്ങിയിരിക്കുകയാണ് എന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു. തമിഴിലെ മുന്‍നിര സംവിധായകനായ സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിമ്പ ചിത്രമാണ് വന്താ റാജാവാ താന്‍ വരുവേന്‍ .