Latest News

ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സുകവര്‍ന്ന നീണ്ട മുടിക്കാരി; സ്വപ്‌നയായി എത്തിയ ശ്വേത ബസുവിന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു

Malayalilife
ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സുകവര്‍ന്ന നീണ്ട മുടിക്കാരി; സ്വപ്‌നയായി എത്തിയ ശ്വേത ബസുവിന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു

തു ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണണ് ശ്വേത ബസു പ്രസാദ്. വരുണ്‍ സന്ദേശിന്റെ നായികയായി എത്തിയ ചിത്രത്തിലെ നിനക്കായി എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനത്തിലെ വട്ടമുഖവും നീണ്ട മുടിയുമുളള നായികയെയും സിനിമാപ്രേമികള്‍ ശ്രദ്ധിച്ചിരുന്നു. അന്യഭാഷക്കാരിയായ ശ്വേതയെ മലയാള സിനിമ ആരാധകര്‍ ആ ഒറ്റ ചിത്രത്തിലൂടെ നെഞ്ചേറ്റുകയായിരുന്നു. ശ്വേത ബസുവിന്റെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇത് ഞങ്ങളുടെ ലോകം എന്ന സിനിമയില്‍ കണ്ട ശ്വേതയെ അല്ല വിവാഹചിത്രങ്ങളില്‍ കാണുന്നതെന്നും കുട്ടിത്തം നിറഞ്ഞ സേഹയുടെ മുഖമാണ് തങ്ങള്‍ക്ക് ഇഷ്ടമെന്നുമാണ് ആരാധകര്‍ പറയുന്നത്. 

നിരവധി വിവാദങ്ങളില്‍പ്പെട്ട ശ്വേത വിവാഹിതയായതാണ് പുതിയ വാര്‍ത്ത. ശ്വേതയുടെ ദീര്‍ഘകാല സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ രോഹിത് മിത്തലാണ് വരന്‍.ബംഗാളി ആചാര പ്രകാരം പൂനയിലായിരുന്നു വിവാഹ ചടങ്ങുകള്‍. പിങ്ക് സില്‍ക്ക് സാരിയായിരുന്നു വധുവിന്റെ വേഷം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് തെന്നിന്ത്യന്‍ നായിക ശ്വേത പ്രസാദ് ബസു വിവാഹിതയായത്. ഗോവയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.നാല് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നതായാണ് സൂചന.

2002 ല്‍ 'മക്ദീ' എന്ന ചിത്രത്തിലൂടെ അരങ്ങേറി, മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ശ്വേത തുടര്‍ന്ന് ഹിന്ദി, തെലുങ്ക്, ബംഗാളി, തമിഴ് സിനിമകളില്‍   നായികയായി. വിവാദങ്ങളില്‍പ്പെട്ട് കരിയര്‍ ബ്രേക്ക് ആയ ശ്വേത പിന്നീട് മിനി സ്‌ക്രീനിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.തെലുങ്ക് ചിത്രമായ കൊത്ത ബംഗാരു ലോകം എന്ന ചിത്രത്തിന്റെ മലയാള പതിപ്പായിരുന്നു ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രം. ഹിന്ദി,ബംഗാളി, തെലുങ്ക് ഭാഷകളില്‍ നിരവധി  സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ ശ്വേത ബസുവിനു സാധിച്ചിട്ടുണ്ട്. വരുണ്‍ സന്ദേശ്, ശ്വേത, പ്രകാശ് രാജ്, ജയസുധ, റാവോ രമേശ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Shwetha Basu Prasad ithu Njangalude Lokham actress Shwetha Basu Prasad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES