Latest News

സിനിമയില്‍ സജീവമാകുവാന്‍ ഒരുങ്ങി ശ്രുതി ഹാസന്‍ ;ഇടവേളയ്ക്ക് ശേഷം വീണ്ടും ശ്രുതി എത്തുന്നത് ഗോപിചന്ദ് മലിനേനിയുടെ തെലുങ്ക് സിനിമയിലൂടെ

Malayalilife
സിനിമയില്‍ സജീവമാകുവാന്‍ ഒരുങ്ങി ശ്രുതി ഹാസന്‍ ;ഇടവേളയ്ക്ക് ശേഷം വീണ്ടും ശ്രുതി എത്തുന്നത് ഗോപിചന്ദ് മലിനേനിയുടെ തെലുങ്ക് സിനിമയിലൂടെ

ഉലകനായകന്‍ കമാലാ ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുവാന്‍ ഒരുങ്ങിയിരിക്കുകയാണ് .ഇപ്പോള്‍ തെലുങ്ക് സിനിമയിലൂടെയാണ് താരം വീണ്ടും എത്തുന്നത്.ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുറച്ച് നാള്‍ ശ്രുതി ഹാസന്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്നു.  രവി തേജയുടെ നായികയായിട്ടാണ് ശ്രുതി എത്തുന്നത്.

രവി തേജ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന വിവരം. രവി തേജയുടെ അറുപത്തിയാറാമത് ചിത്രമാണ് ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്നത്.രവി തേജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റൊരുക്കാന്‍ തന്നെയാകും ഗോപിചന്ദ് മലിനേനിയുടെ ശ്രമം.ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ വൈകാതെ തന്നെ പ്രഖ്യാപിക്കും. 
 

Read more topics: # Shruti Hassan ,# back to ,# movie
Shruti Hassan back to movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES