വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഷാരൂഖ് ഖാന്റെ മകൾ സുഹാനാ ഖാനോളം പഴി കേട്ടിട്ടുള്ള താരപുത്രിമാർ വേറെ ഉണ്ടാവില്ല. മാന്യമായി വസ്ത്രം ധരിക്കണമെന്ന് പലവട്ടം സോഷ്യൽ മീഡിയ സുഹാനയെ ഉപദേശിച്ചിട്ടുണഅട്. അതിനിടെ സുഹാനയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാവുകയാണ്. ബന്ധുക്കൾക്കൊപ്പം ബീച്ചിൽ നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
ബിക്കിനിയിൽ സൺ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാന ചിത്രത്തിൽ. പുതിയ ചിത്രത്തിന് താഴെയും മോശമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സംസ്കാരം മനസിലുണ്ടായിരിക്കണമെന്ന് സുഹാനയ്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതാണ് കമന്റുകൾ. സുഹാനയെ കുറിച്ചോർത്തു ലജ്ജിക്കുന്നെന്നും ചിലർ വിമർശിക്കുന്നു.