ചെന്നൈ: പ്രതിസന്ധിയിൽ ഉഴറി നിന്ന മലയാളം സിനിമാ ലോകത്തെ ഒരിക്കൽ കൈപിടിച്ചുയർത്തിയ നടിയാണ് ഷക്കീല. തീയറ്ററുകളിലേക്ക് ആളെകൂട്ടിയ നടിയാണ് അവർ. പിൽക്കാലത്ത് മലയാള സിനിമ അവരെ തഴയുകയും ചെയ്തു. ചെന്നൈ സ്വദേശിനിയായ നടി സിനിമ നടിയായത് സ്വന്തം കുടുംബത്തെ സഹായിക്കാനായിരുന്നു. സിനിമാ രംഗത്തുള്ളവർ അടക്കം പലരും തന്നെ ചതിച്ചുവെന്നാണ് ഷക്കീല പറയുന്നത്. താൻ എങ്ങനെയാണ് എ പടത്തിലെ നായിക ആയത് എന്ന ചോദ്യത്തോടെ ഷക്കീല പ്രതികരിക്കുന്നത് ഇങ്ങനെയാണ്:
ചെന്നൈയിലാണ് ഞാൻ ജനിച്ചത്, എനിക്ക് ഏഴ് സഹോദരങ്ങൾ ഉണ്ടായിരുന്നു സഹോദരൻ സലീമുമായി മാത്രമാണ് എനിക്ക് അടുപ്പമുണ്ടായിരുന്നത്. ചേച്ചി നുർജഹാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടങ്കിലും അവരോട് ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല. മരണം വരെ അമ്മ ഒപ്പമുണ്ടായിരുന്നു. അമ്മക്ക് ഒരുപാട്മക്കൾ ഉണ്ട് അവർക്കെല്ലാം ഭക്ഷണം കൊടുക്കണമെങ്കിൽ എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു.അഡൾറ്റ് സിനിമകൾ ചെയ്യാൻ അമ്മയെന്നെ ഒരിക്കലും നിർബന്ധിച്ചിരുന്നില്ല എന്നാൽ വരുന്ന സിനിമകൾ എല്ലാം റോൾ ഇഷ്ടമാകാതെ നിരസിച്ചപ്പോൾ അമ്മയാണ് അങ്ങനെ ചെയ്യരുതെന്നുപറഞ്ഞത്. അന്നുമുതൽ വരുന്ന വേഷങ്ങളെല്ലാം കൈ നീട്ടി സ്വീകരിച്ചു.
എന്നാൽ ബോഡി ഡ്യുപ്പുകളെ ഉപയോഗിച്ച് ചിലർ ചതിച്ചിട്ടുണ്ട്. പലരും തിരക്കഥ പറയാൻ വരുമ്പോൾ ഇങ്ങനെ പറയും ഒരു പ്രണയരംഗം ഉണ്ട് ബാക്കിയെല്ലാം വികാര നിർഭരമായ രംഗങ്ങളാണ് എല്ലാം ഞൻ അഭിനയിക്കും.എന്നാൽ എഡിറ്റിങ് ടേബിളുകളിൾ അവർ പലതും നീക്കം ചെയ്യും ചിലത് കൂട്ടിചേർക്കുകയും ചെയ്യും.എന്റെ സിനിമകൾ കാണാൻ വൻ തിരക്കായതിനാൽ പല സിനിമകളും എനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നേ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചകാര്യം അറിയുന്നത് ആറുമാസങ്ങൾക്ക് ശേഷമാണ്.
ഒരു ചിത്രത്തിൽ കന്യാസ്ത്രീയായി അഭിനയിച്ചു. എന്നാൽ എന്റെ പ്രതിഛായ ആ വേഷത്തിനു പ്രശ്നമായി. വേഷം താൻ ചെയ്യുന്നില്ലെന്നറിയിച്ചതാണ് പക്ഷേ നിർമ്മാതാവിന്റെ ആവശ്യപ്രവകാരമാണ് ചിത്രത്തിൽ അഭിനയിച്ചത് എന്നാൽ ഷക്കീലക്ക് എങ്ങനെ കന്യാസ്ത്രീയാപാൻ കഴിയുംമെന്ന ചോദ്യം ഉയർന്നുവന്നതിനാൽ ചിത്രം പുറത്തിറങ്ങിയില്ല വിവാഹം കഴിക്കാനും അമ്മയാവാനും എനിക്ക് താൽപര്യമുണ്ടായിരുന്നു എന്നാൽ അമ്മ സമ്മതിക്കാഞ്ഞതിനാൽ അതു സംഭവിച്ചില്ലെന്നും ഷക്കീല പറഞ്ഞു . പതിനഞ്ചാം വയസ്സു മുതൽ പലരേയും പ്രണയിച്ചു അവരെയെല്ലാം അമ്മക്ക് പരിചയപ്പെടുത്തുകയും ചെയ്തു പക്ഷേ അമ്മക്ക് താൽപര്യമില്ലായിരുന്നു കുടുംബത്തിന്റെ വരുമാനം ഇല്ലാതാകുമോയെന്ന ഭയമാണതിനു കാരണം ഇനി ഒറ്റക്കു ജീവിക്കാനാണ് തീരുമാനമെന്നും ഷക്കീല കൂട്ടിചേർത്തു.