മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം തന്റെ യോഗ പ്രാക്ടീസ് ചിത്രങ്ങളിലൂടെയും മറ്റും ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ യോഗ പരിശീലനം ചെറിയ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ ചിത്രം പങ്ക് വച്ചിരിക്കുകയാണ് നടി.
''എങ്ങനെ വിശ്രമിക്കാം എന്ന് പഠിക്കുന്നത് നിങ്ങളുടെ വലിയ ശക്തിയാകും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും എന്റെ യോഗ മാറ്റിലേക്ക്...'' എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രം കണ്ട് കൂടുതല്‍ ചെറുപ്പമായല്ലോ, സുന്ദരിയായല്ലോ എന്നതടക്കം ആരാധകര്‍ കമന്റുകളിടുന്നുണ്ട്.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായാണ് സംയുക്ത വര്‍മ്മ നായികയായത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ സിനിമകള്‍ നടിയെ തേടിയെത്തി.