മലയാള സിനിമയില്‍ വ്യത്യസ്തത കൊണ്ട് വന്ന സംവിധായകനാണ് സമീര്‍ താഹിര്‍. മലയാളത്തിലേക്ക് ഏറ്റവും മികച്ച ഹിറ്റുകളില്‍ ഒന്നായ ബിഗ് ബിയുടെ സ്വതന്ത്ര ഛായാഗ്രാഹകനായാണ് തുടക്കം കുറിച്ചത്. 2016 ല്‍ ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലിക്ക് ശേഷം സംവിധാനത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.
ഛായാഗ്രാഹകനായും നിര്‍മാതാവായും ഇക്കാലയളവില്‍ സജീവമായിരുന്ന സമീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങളാണ് ഏറെയും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിനയ് ഫോര്‍ട്ടും ഒരു പ്രധാന വേഷത്തിലുണ്ട്.ഇനിയും പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൊന്നാനിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നാണ് സൂചന.
മലയാളചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായും നിര്‍മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം കഥയെഴുതി സംവിധായകനായി അരങ്ങേറിയത്.