ചലച്ചിത്ര താരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. ജോലി സംബന്ധമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
സജയന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകുന്നേരം 7.00 മണിക്ക് ശേഷം അംബര്‍നാഥ് വെസ്റ്റിലെ മുന്‍സിപ്പല്‍ പൊതു ശ്മശാനത്തില്‍ നടക്കുമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചും.