തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത റൂത്ത് പ്രഭു. മയോസൈറ്റിസ് എന്ന രോഗബാധിതയായി ഏറെനാള്‍ ചികിത്സയിലായിരുന്നു താരം.ചികിത്സയിലായിരുന്ന നടി ഇടവേളയ്ക്ക് ശേഷം സാമന്ത വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.. ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ് . കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പമാണ് ആമസോണ്‍ പ്രൈമിന്റെ പ്രഖ്യാപനം
കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പമാണ് ആമസോണ്‍ പ്രൈമിന്റെ പ്രഖ്യാപനംആമസോണ്‍ പ്രൈം വീഡിയോയുടെ റൂസോ ബ്രദേഴ്‌സിന്റെ ഗ്‌ളോബല്‍ ഇവന്റ് സീരിസായ സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പില്‍ പ്രധാന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. വരുണ്‍ ധവാന്‍ ആണ് നായകന്‍.
മുംബായില്‍ ചിത്രീകരണം പുരോഗമിക്കുന്ന സീരിസിന്റെ അടുത്ത ഷെഡ്യൂള്‍ ഉത്തരേന്ത്യയിലാണ്. വിദേശത്തും ചിത്രീകരണമുണ്ട്. ചാരപ്രവര്‍ത്തനം നടത്തുന്ന കഥാപാത്രങ്ങളായാണ് സാമന്തയും വരുണ്‍ ധവാനും എത്തുന്നത്. അതേസമയം ശാകുന്തളമാണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം.
ഫെബ്രുവരി 17ന് അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ശകുന്തളയുടെ വേഷമാണ് സാമന്ത അവതരിപ്പിക്കുന്നത്. സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ ആണ് ദുഷ്യന്തന്‍. രുദ്രമാദേവിക്കുശേഷം ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, കബീര്‍ ബേഡി, അദിതി ബാലന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
വ്യക്തിപരമായ പല പ്രതിസന്ധികളിലൂടെയാണ് താരം കഴിഞ്ഞു പോയത്. നാഗചൈതന്യയുമായുള്ള വിവാഹ മോചനം, പിന്നാലെ മയോസൈറ്റിസ് രോഗ ബാധിതയാണെന്ന വെളിപ്പെടുത്തല്‍ എന്നിവയിലൂടെയാണ് കടന്നു പോയത്.