Latest News

സര്‍ഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതില്‍ കഴിവിന്റെ പരമാവധി നല്‍കുകയും ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന കുറിപ്പുമായി നാഗചൈതന്യയുടെ പോസ്റ്റ്; സാമന്തയുടെ വിവാഹത്തിന് പിന്നാലെയെത്തിയ പോസ്റ്റില്‍ കമന്റുകളുമായി ആരാധകരും; ചര്‍ച്ചയായി നടിയുടെ രണ്ടാം വിവാഹവും

Malayalilife
 സര്‍ഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതില്‍ കഴിവിന്റെ പരമാവധി നല്‍കുകയും ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന കുറിപ്പുമായി നാഗചൈതന്യയുടെ പോസ്റ്റ്; സാമന്തയുടെ വിവാഹത്തിന് പിന്നാലെയെത്തിയ പോസ്റ്റില്‍ കമന്റുകളുമായി ആരാധകരും; ചര്‍ച്ചയായി നടിയുടെ രണ്ടാം വിവാഹവും

തെന്നിന്ത്യന്‍ താരം നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായത് രണ്ട് ദിവസം മുമ്പാണ്. സംവിധായകന്‍ കൂടിയായ രാജ് നിദിമോരുവാണ് വരന്‍.കോയമ്പത്തൂര്‍ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് എത്തിയിരുന്നു. ഡിസംബര്‍ 1, 2025 ഈ ഡേറ്റ് മാത്രമായിരുന്നു ക്യാപ്ഷനായി നല്‍കിയത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ്.

ഇതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നുണ്ട്. വിവാഹത്തിനായി സമാന്ത ഈ തീയതി തന്നെ തിരഞ്ഞെടുക്കാന്‍ കാരണമുണ്ടെന്നാണ് പലരും പറയുന്നത്. ഇതിനു കാരണമായി ചൂണ്ടികാട്ടുന്നത് നാഗചൈതന്യയുടെ ഒന്നാം വിവാഹവാര്‍ഷികമാണ്. നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹം കഴിഞ്ഞുള്ള ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് സമാന്തയും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായത്.

2022ല്‍ ആദ്യഭാര്യയില്‍ നിന്നും രാജ് വിവാഹമോചനം നേടി എന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെങ്കിലും, വിവാഹമോചനം നേടിയിട്ടില്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.2023ലെ വാലന്റൈന്‍സ് ദിനത്തില്‍ രാജിന്റെ ഭാര്യ അദ്ദേഹത്തോടൊപ്പമുള്ള ചിത്രവുമായി പോസ്റ്റ് ചെയ്ത വാലന്റൈന്‍സ് ദിന സന്ദേശം ഇന്നും അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം. 'എനിക്ക് പിടിക്കാന്‍ ഇഷ്ടമുള്ള ഒരു കൈയുണ്ട്, കാണാന്‍ ഇഷ്ടമുള്ള ഒരു മുഖമുണ്ട്, കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു ശബ്ദമുണ്ട്, അത് എനിക്ക് ലോകം തന്നെയാണ്...' എന്നാണ് ആ പോസ്റ്റിലെ വാക്കുകള്‍. സാമന്തയുമായുള്ള വിവാഹവാര്‍ത്ത വന്നിട്ട് പോലും ഈ പോസ്റ്റ് അവര്‍ നീക്കം ചെയ്തിട്ടില്ല. വിവാഹചിത്രവും ഇപ്പോഴും അവിടെത്തന്നെ കാണാം. 

ഇതിനിടെയില്‍ നാഗചൈതന്യ തന്റെ ചിത്രത്തെക്കുറിച്ച് കുറിച്ചെഴുതിയ വരികളും സാമന്ത വിവാഹവുമായി ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.''ഒരു അഭിനേതാവ് എന്ന നിലയില്‍, സര്‍ഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതില്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കുകയും ചെയ്താല്‍... പ്രേക്ഷകര്‍ അത് സ്വീകരിക്കുമെന്ന് 'ദൂത്ത' തെളിയിച്ചു. അവര്‍ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആ ഊര്‍ജം നിങ്ങള്‍ക്ക് തിരികെ നല്‍കുകയും ചെയ്യും. നന്ദി! ദൂത്തയുടെ 2 വര്‍ഷങ്ങള്‍! ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച മുഴുവന്‍ ടീമിനും സ്‌നേഹം.'എന്നാണ് നടന്റെ പോസ്റ്റ്.

'എന്നാല്‍ നാഗ ചൈതന്യയുടെ പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളം തന്നെയായിരുന്നു. അഭിനന്ദനം അറിയിച്ചവര്‍ക്കൊപ്പം വിവാഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനെത്തിയവരും കുറവായിരുന്നില്ല. 'നഷ്ടപ്പെട്ട വജ്രം' എന്ന കമന്റാണ് പലരും ആവര്‍ത്തിച്ച് കുറിച്ചത്. വിവാഹ വാര്‍ത്തയോട് ഒരു പ്രതികരണവും നല്‍കാതെ കരിയറില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച നാഗ ചൈതന്യയുടെ ഈ കുറിപ്പ് ശക്തമായ പ്രഖ്യാപനമായാണ് ആരാധകര്‍ ഏറ്റെടുത്തത്.
 

Naga Chaitanya Shares A Post Moments After Samanathas Wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES