എന്നെ പീഡിപ്പിച്ചതിന്റെ പാതി പോലും സംഗീതയോടും കത്രീനയോടും ചെയ്തിട്ടില്ല;എന്നാല്‍, ഐശ്വര്യ റായ്യെ ഏറെ പീഡിപ്പിച്ചിട്ടുണ്ട്; ഐശ്വര്യയുടെ തോളിന് പരിക്കേറ്റു'; സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ കാമുകി 

Malayalilife
എന്നെ പീഡിപ്പിച്ചതിന്റെ പാതി പോലും സംഗീതയോടും കത്രീനയോടും ചെയ്തിട്ടില്ല;എന്നാല്‍, ഐശ്വര്യ റായ്യെ ഏറെ പീഡിപ്പിച്ചിട്ടുണ്ട്; ഐശ്വര്യയുടെ തോളിന് പരിക്കേറ്റു'; സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ കാമുകി 

തൊണ്ണൂറുകളുടെ അവസാനത്തില്‍ സല്‍മാന്‍ ഖാനുമായി ഐശ്വര റായ് കടുത്ത പ്രണയത്തിലായിരുന്നു. ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച ഇവര്‍ രഹസ്യമായി വിവാഹിതരായെന്നും ന്യൂയോര്‍ക്കില്‍ വെച്ച് ഹണിമൂണ്‍ ആഘോഷം കഴിഞ്ഞുവെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ ഒരുകാലത്ത് പ്രചരിച്ചിരുന്നു. എന്നാല്‍, സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതാണ് ഇവരുടെ ബ്രേക്ക് അപ്പിന് കാരണവും. സല്‍മാന്‍ ഐശ്വര്യയെ പീഡിപ്പിച്ചിരുന്നുവെന്നത് കിംവദന്തി മാത്രമായിരുന്നു. ഇപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയാണ് സല്‍മാന്റെ മുന്‍കാമുകി സോമി അലി.

നടിയും മോഡലുമായ സോമി അലി എട്ട് വര്‍ഷത്തോളം സല്‍മാന്‍ ഖാന്റെ കാമുകി ആയിരുന്നു. സല്‍മാന്‍ ഖാനില്‍ നിന്നും കടുത്ത ശാരീരിക പീഡനങ്ങള്‍ നേരിട്ടുണ്ട് എന്നാണ് സോമി അലി പറയുന്നത്. താന്‍ മാത്രമല്ല ഐശ്വര്യ റായ്യും കടുത്ത പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും നടി പറയുന്നുണ്ട്. തന്നെ പീഡിപ്പിച്ചതിന്റെ പാതി പോലും സംഗീതയോടും കത്രീനയോടും (സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിമാരായ സംഗീത ബിജ്‌ലാനിയും കത്രീന കൈഫും) ചെയ്തിട്ടില്ല. എന്നാല്‍, ഐശ്വര്യ റായ്യെ ഏറെ പീഡിപ്പിച്ചിട്ടുണ്ട്. ഐശ്വര്യ റായിയുടെ തോളെല്ല് ഒടിക്കുക വരെ ചെയ്തിട്ടുണ്ട് എന്ന് സോമി പറയുന്നു.

സല്‍മാനുമായുള്ള ബന്ധത്തെ കുറിച്ചു വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതില്‍ എല്ലാം വിശദമായി വിവരിക്കും എന്നാണ് സോമി അലി വെളിപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് സോമി അലി സംസാരിച്ചത്.

Read more topics: # സല്‍മാന്‍
Salman Khans Ex Somy Ali Claims

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES