ഇന്ത്യന്‍ സിനിമയില്‍ തരംഗമാകുന്ന മീ ടൂ മൂവ്‌മെന്റിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍ രംഗത്ത്. വര്‍ഷങ്ങളായി ബോളിവുഡില്‍ ഈ പ്രവണത നിലനില്‍ക്കുന്നുണ്ടെന്നും താനും ഒരിക്കല്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സെയ്ഫ് വെളിപ്പെടുത്തി.ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക പീഡനമല്ലായിരുന്നു. 25 വര്‍ഷങ്ങളായി ആ സംഭവം കഴിഞ്ഞിട്ട്. എനിക്കുണ്ടായ അപമാനവും ദേഷ്യവും ഇന്നും കെട്ടടങ്ങിയിട്ടില്ല സെയ്ഫ് പറഞ്ഞു.
മറ്റൊരാളുടെ വേദന തിരിച്ചറിയാന്‍ ഇന്നും ആളുകള്‍ക്ക് സാധിക്കുന്നില്ല. അതെക്കുറിച്ച് എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല. കാരണം ഞാന്‍ എന്ന വ്യക്തി ഇവിടെ അപ്രസക്തനാണ്. സ്ത്രീകളുടെ കാര്യത്തില്‍ നമുക്ക് കൂടുതല്‍ പരിഗണന നല്‍കാം. അവസരം തരാമെന്ന പേരില്‍ അവരെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ സെയ്ഫ് കൂട്ടിച്ചേര്‍ത്തു.ലൈംഗികാരോപണം നേരിടുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സെയ്ഫ് വ്യക്തമാക്കി.
നേരത്തെ ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡിലെ മുന്‍നിര നായകന്മാരും ലൈംഗിക ചൂഷകര്‍ക്കൊപ്പം ജോലി ചെയ്യില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നിരുന്നിരുന്നു.ഹൗസ്ഫുള്‍ 2, സൂപ്പര്‍ 30 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍ത്തി വച്ചു. അതു പോലെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തു നിന്ന സേക്രഡ് ഗെയിംസും അനിശ്ചിതത്തിലാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസ് ആയ സേക്രഡ് ഗെയിംസിന്റെ മറ്റൊരു നിര്‍മ്മാതക്കളായ ഫാന്റം ഫിലിംസ് പിരിച്ചു വിട്ടതാണ് അനിശ്ചിതത്വത്തിന് കാരണം. കമ്പനിയില്‍ പങ്കാളിയായ സംവിധായകന്‍ വികാസ് ബഹലിനെതിരെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ഫാന്റം പിരിച്ചു വിട്ടത്.