Latest News

ജോര്‍ജിയയില്‍ പഠിക്കുമ്പോള്‍ മുഖക്കുരു മറയ്ക്കാനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു; ചെറുപ്പത്തില്‍ ചെറിയ ഉടുപ്പിട്ട് ഡാന്‍സ് ചെയ്തിട്ടുണ്ട്; ഇപ്പോ അത്തരം വസ്ത്രങ്ങളില്‍ കംഫര്‍ട്ടബിള്‍ അല്ല; ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്ക് എന്തു വന്നാലും വഴങ്ങരുതെന്നാണ് തന്റെ രീതിയെന്നും സായ് പല്ലവി

Malayalilife
  ജോര്‍ജിയയില്‍ പഠിക്കുമ്പോള്‍ മുഖക്കുരു മറയ്ക്കാനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു; ചെറുപ്പത്തില്‍ ചെറിയ ഉടുപ്പിട്ട് ഡാന്‍സ് ചെയ്തിട്ടുണ്ട്; ഇപ്പോ അത്തരം വസ്ത്രങ്ങളില്‍  കംഫര്‍ട്ടബിള്‍ അല്ല; ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്ക് എന്തു വന്നാലും വഴങ്ങരുതെന്നാണ് തന്റെ രീതിയെന്നും സായ് പല്ലവി

മുഖത്ത് ചുവന്ന മുഖക്കുരുവുമായി എത്തി മലയാളി യുവ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടയാണ്പ്രേ സായ് പല്ലവി. മത്തിലെ മലർ മിസായി മലയാളികളുടെ മനസിൽ കയറിയ സായി പല്ലവി ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നടിയാണ്. മുഖക്കുരുവിനും സൗന്ദര്യമുണ്ടെന്ന് തെളിയിച്ച നടി പ്രേമത്തിന് മുൻപ് തനിക്കും മുഖക്കുരു ഒരു പ്രശ്‌നമായിരുന്നുവെന്ന് തുറന്നു പറയുകയാണ്.

പഠിക്കുന്ന കാലം തൊട്ടേ മുഖക്കുരു ഒരു വില്ലനാണ്. ജോർജിയയിൽ പഠിക്കുമ്പോൾ മുഖക്കുരു മറയ്ക്കാനായി പലപ്പോഴും സ്‌കാർഫ് ചുറ്റുമായിരുന്നു. പ്രേമം ഇറങ്ങുന്ന ദിവസം പോലും ഞാൻ അമ്മയുടെ കൈ മുറുകെ പിടിച്ച് ചോദിച്ചു 'ആൾക്കാർക്ക് എന്നെ ഇഷ്ടപ്പെടുമോ?' ആ സിനിമ തന്ന കോൺഫിഡൻസ് വളരെ വലുതാണ്. മുഖക്കുരു ഉള്ള പെൺകുട്ടികളും പിന്നീട് മുഖം മറച്ചു നടന്നില്ല. മെയ്ക്കപ്പ് വേണ്ട എന്ന തീരുമാനവും അത്തരമൊരു കോൺഫിഡൻസിന്റെ ഭാഗമാണ്. നിങ്ങൾ എങ്ങനെയാണോ, അങ്ങനെയിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്ന് പറയാതെ പറയാൻ കഴിഞ്ഞു. ഇതുവരെ വന്ന സംവിധായകരും മറ്റും ആ തീരുമാനത്തെ മാനിച്ചു.'' - സായി പല്ലവി പറഞ്ഞു.

ഇഷ്ടമല്ലാത്ത കാര്യങ്ങൾക്ക് എന്തു വന്നാലും വഴങ്ങരുതെന്നാണ് തന്റെ രീതിയെന്നും സായ് പറയുന്നു. സിനിമയിൽ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതിലും താരത്തിന് താൽപ്പര്യമില്ല. ചെറുപ്പത്തിൽ ചെറിയ ഉടുപ്പ് ധരിച്ച് ഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ അത്തരം വേഷങ്ങളിൽ താൻ കംഫർട്ടബിൾ അല്ലെന്നാണ് സായി പറയുന്നത്. ഫഹദ് ഫാസിലിന്റെ നായികയായി അതിരൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് സായി പല്ലവി.

Sai pallavi about how she hides her pimples

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക