അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് സായി പല്ലവി. മലയാളത്തില്‍ പിന്നീട് ദുല്‍ഖറിന്റെ നായികയായി താരം തിളങ്ങിയെങ്കിലും തെന്നിന്ത്യയിലാണ് സായ് പല്ലവി കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. കുറച്ചു സിനിമകള്‍ കൊണ്ടു തന്നെ ഏറെ താര മൂല്യമുളള നായികയായി താരം ഉയരുകയാണ്. തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നതിനുളള ഒരുക്കത്തിലാണ്. ഫഹദ് ഫാസിലിന്റെ നായികയായി അതിരന്‍ എന്ന സിനിമയിലൂടെയാണ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്നത്. മേക്കപ്പ് തീരെയില്ലാതെയാണ് പലപ്പോഴും സായ്പല്ലവിയെ കാണാറുളളത്. സിനിമകളിലും അങ്ങനെ തന്നെയാണ് താരം പ്രത്യക്ഷപ്പെടാറ്. അത് തന്നെയാണ് താരത്തെ ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടാനുളള കാരണവും.
തെന്നിന്ത്യയിലേക്ക് ചേക്കേറിയ താരത്തിന്റെ കേരള തനിമയുളള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇത്തവണ വിഷും നേരത്തെയാണ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവൊക്കെച്ച് സുന്ദരിയായിട്ടാണ് സായി പല്ലവി ചിത്രങ്ങളിലുളളത്. ഒരു കറുത്ത പൊട്ടല്ലാതെ മുഖത്ത് മറ്റ് മേയ്ക്കപ്പൊന്നുമില്ല. ഒരു കയ്യില്‍ മുത്തുമാലയും മറ്റൊന്നില്‍ സ്വര്‍ണ്ണ നിറത്തിലുളള വളകളും അണിഞ്ഞിട്ടുണ്ട്. കഴുത്തില്‍ മാല ഇല്ല. പകരം വലിയ നെറ്റിച്ചുട്ടിയും വലിയ കമ്മലുകളും ധരിച്ചിട്ടുണ്ട്. മുടി മുകളിലേക്ക് കെട്ടി വച്ചാണ് മുല്ലപ്പൂ ചൂടിയിരിക്കുന്നത്. കാലില്‍ സ്വര്‍ണ പാദസരങ്ങളും അണിഞ്ഞിട്ടുണ്ട്. മുടി അലസമായി അഴിച്ചിട്ടിട്ടുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. അതിമനോഹരം എന്നല്ലാതെ ഈ ചിത്രങ്ങളെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
കുമ്ബളങ്ങി നൈറ്റ്സിന് ശേഷം ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമത്തിന് ശേഷം ദുല്‍ഖറിന്റെ നായികയായി കലി എന്ന ചിത്രത്തിലും സായി അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് തെലുങ്കിലേക്കും തമിഴിലേക്കും പോയത്. റൊമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തിന് സംവിധായകന്‍ വിവേക് തന്നയാണ് സിനിമയ്ക്ക് കഥ ഒരുക്കിയത്. പ്രമുഖ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് തിരക്കഥ തയ്യാറാക്കി. അനു മൂത്തേടനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പിഎസ് ജയഹരിയുടെതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണെന്നുള്ള പ്രത്യേകതയും അതിരനുണ്ട്.