Latest News

ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ശബരിമലയില്‍ പോയാല്‍ സന്താനശേഷിയെ ബാധിക്കും; ക്ഷേത്രങ്ങള്‍ ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ്;നടന്‍ ദേവന്റെ കണ്ടെത്തലുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

Malayalilife
 ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ശബരിമലയില്‍ പോയാല്‍ സന്താനശേഷിയെ ബാധിക്കും; ക്ഷേത്രങ്ങള്‍ ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ്;നടന്‍ ദേവന്റെ കണ്ടെത്തലുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

സ്ത്രീകള്‍ സമൂഹത്തിന്റെ വിവധ മേഘലകളില്‍ ഉയര്‍ന്നു വരുന്ന സമയത്താണ് കേരളത്തില്‍ ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. സ്ത്രീകള്‍ ബഹിരാകാശത്ത് പോലും പോകുന്ന ഒരു നൂറ്റാണ്ടിലാണ് ഇപ്പോള്‍ ലോകം. കേരളത്തില്‍ ആര്‍ത്തവം അശുദ്ധിയാണോ അല്ലയോ എന്നുള്ള ചര്‍ച്ചകളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിച്ച് സ്ത്രീകള്‍ തന്നെ സുപ്രീം കോടതി തുറന്ന് കൊടുത്ത വാതില്‍ കൊട്ടിയടക്കാന്‍ ശ്രമിക്കുന്നു. ആര്‍ത്തവത്തെ സംബന്ധിച്ച് വളരെ വിചിത്രമായ വാദങ്ങളാണ് ശബരിമല വിഷയത്തില്‍ ഉയര്‍ന്ന് വരുന്നത്. 

അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ നിഷ പിള്ളയുടെ കാന്തിക മണ്ഡലം തിയറി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ഷേത്രം കാന്തിക മണ്ഡലത്തില്‍ ആണെന്നും സ്ത്രീകള്‍ കയറിയാല്‍ ആര്‍ത്തവരക്തം ഗുരുത്വാകര്‍ഷണ വിരുദ്ധമായ കാന്തിക പ്രവര്‍ത്തനം മൂലം തിരിച്ച് കയറുമെന്നുമാണ് നിഷ പിള്ളയുടെ കണ്ടെത്തല്‍. എന്നാല്‍ ഇപ്പോള്‍ ആര്‍ത്തവത്തെക്കുറിച്ച് നടന്‍ ദേവന്റെ കണ്ടെത്തലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡോ. നിഷ പിള്ളയുടെ കണ്ടെത്തലുകളെ മറികടക്കുന്നയാണ് ദേവന്റെ വാര്‍ത്താ സമ്മേളനം. 

ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷേധിച്ചതിനെ ന്യായീകരിച്ച് ദേവന്‍ പറയുന്നത് ഇങ്ങനെയാണ്: സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആചാരങ്ങളുടെ തുടര്‍ച്ചയാണ്. അത് സ്ത്രീ വിവേചനമല്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അശുദ്ധിയില്ല. ക്ഷേത്രങ്ങള്‍ ഒരു ആരാധനാലയങ്ങള്‍ അല്ല ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന ചില കേന്ദ്രങ്ങളാണ് . ശബരിമലയിലെ അയ്യപ്പനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹമോ നമ്മള്‍ കാണുന്നത് അല്ല യഥാര്‍ത്ഥത്തിലുള്ള മൂര്‍ത്തി. ആ വിഗ്രഹത്തിന് താഴെ, എത്രയോ മീറ്ററുകള്‍ താഴ്ചയിലുള്ള ഒരു കാന്തിക മണ്ഡലത്തില്‍ നിന്നും വരുന്ന എനര്‍ജിയാണ് ബിംബത്തിന് ജീവന്‍ കൊടുക്കുന്നത്. ഏതാണ്ട് 30 കോടി ജനങ്ങളുടെ ശരഘോഷം കേട്ട് ആ മൂര്‍ത്തിക്ക് ഉണ്ടാകുന്ന ഒരു എനര്‍ജിയാണത്. ഹൈ വോള്‍ട്ടേജിലുള്ള ഇലക്ട്രിക് എന്‍ര്‍ജിയും കാന്തശക്തിയും സ്വരൂപിച്ച് കൊണ്ടുള്ള പ്രതിഷ്ഠയാണ് അയ്യപ്പന്‍. ആര്‍ത്തവ സമയത്ത് മാനസികമായും ശാരീരികമായും സ്ത്രീകള്‍ക്ക്  ഒരു ശക്തിയില്ലായ്മ അനുഭവിക്കുന്നുണ്ട്. ആ സമയത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുത്. അവിടെയുള്ള ഹൈ വോള്‍ട്ടേജ് എനര്‍ജി സന്താനോത്പാദന ശേഷിയെ കാര്യമായി ബാധിക്കും. ഇതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് ക്ഷേത്രങ്ങളില്‍ പോകരുത് എന്ന് പറയുന്നത് 

ഇതെല്ലാം കേട്ട് കിളിപായി നില്‍ക്കുകയാണ് മലയാളികള്‍. ദേവന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. കണക്കിന് പരിഹാസവും വിമര്‍ശനും ദേവന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും നമ്മെ ഭരിക്കുകയും ചെയ്യുന്നതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്നാണ് സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ ദേവന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Sabarimala Temple-debate-women-allowed-response- actor Devan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES