Latest News

ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍; ജുഹുവിലെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത് വിലപിടിപ്പുള്ള വസ്തുക്കള്‍; നടി ഇറ്റലിയില്‍ അവധിയാഘോഷത്തില്‍

Malayalilife
 ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍; ജുഹുവിലെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത് വിലപിടിപ്പുള്ള വസ്തുക്കള്‍; നടി ഇറ്റലിയില്‍ അവധിയാഘോഷത്തില്‍

ടി ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ട്ു പേര്‍ പോലീസ് പിടിയില്‍. ശില്‍പയുടെ മുംബൈയിലെ വീട്ടില്‍ കഴിഞ്ഞ ആഴ്ചയാണ് മോഷണം നടന്നത്.

ജുഹുവിലെ വീട്ടില്‍ നിന്ന് വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില ജുഹു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരാണ് കേസുമായി ബന്ധപ്പെട്ട രണ്ടുപേശര കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തവരികയാണ്.

വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മോഷണം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പോലീസ് ഈ വിവരം പുറത്തറിയിക്കുന്നത്. മോഷണം പോയത് എന്തേക്കെയാണെന്നോ അതിന്റെ മൂല്യം എത്രയാണെന്നോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 

ഇപ്പോള്‍ ഇറ്റലിയില്‍ അവധിയാഘോഷിക്കുകയാണ് ശില്പാ ഷെട്ടി. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2021-ല്‍ ഹം?ഗാമ 2 എന്ന ചിത്രത്തിലൂടെയാണ് ശില്പാ ഷെട്ടി ബോളിവുഡിലേക്ക് തിരിച്ചുവന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ പോലീസ് ഫോഴ്‌സ്, സുഖീ എന്നിവയാണ് നടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

Robbery at Shilpa Shettys Juhu residence

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES