മലയാള സിനിമയിലെ താരസുന്ദരികള്‍ അമേരിക്കന്‍ യാത്രയിലാണ്. റിമയും അപര്‍ണയും നിഖിലയും ആണ് യാത്രയിലുള്ളത്. നഗരത്തിലെ പ്രധാന കാഴ്ച്ചകള്‍ കാണുന്ന താരങ്ങളുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. റിമയാണ് യാത്രാ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്.
ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിന്റെ കാഴ്ചകളിലാണ് താരങ്ങള്‍ കാണാനിറങ്ങിയത്.ധാരാളം വിനോദോപാധികള്‍ ഉള്ളതു കൊണ്ടുതന്നെ ന്യൂയോര്‍ക്കിലെത്തുന്ന അതിഥികള്‍ ആരും ടൈം സ്‌ക്വയര്‍ സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ഷോപ്പിങ് പ്രിയര്‍ക്കും മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തുന്നവര്‍ക്കും സ്വാദിഷ്ടമായ ഭക്ഷണം രുചിക്കാന്‍ എത്തുന്നവര്‍ക്കും ഇവിടം എക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ്.
ദിവസങ്ങള്‍ മുമ്പ് അപര്‍ണയും ന്യൂയോര്ക്കിലെത്തിയ ചിത്രങ്ങള്‍ പങ്ക് വച്ചിരുന്നു. ഷോയുമായി ബന്ധപ്പെട്ടാണ് താരങ്ങളില്‍ മിക്കവരും അമേരിക്കന്‍ യാത്രകളിലാണ്.